ഏറ്റവും വെറുക്കുന്നത് സ്വന്തം അച്ഛനെ, എനിക്ക് ശ്രദ്ധിക്കപ്പെടണം, ആരും സഹായിക്കാനില്ല,അന്ന് ആ വിവാദമുണ്ടാക്കിയത് മനഃപ്പൂര്‍വ്വം, നടി അന്‍ജലിന്‍ പറയുന്നു

627

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന പുതിയ ചിത്രം കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്നതാണ് വിവാദങ്ങളിലേക്ക് ചിത്രത്തെ കൊണ്ടെത്തിച്ചത്.

തിയ്യേറ്ററിലെത്തിയ ചിത്രം എക്‌സൈസ് ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഇതിനിടെ ചിത്രത്തിലെ നടിയുടെ ഒരു പ്രസ്താവന വൈറലായിക്കൊണ്ടിരിക്കുകയാണ്. എംഡിഎംഎ അടിക്കണമെന്ന് തോന്നിയാല്‍ താന്‍ അടിക്കുമെന്നായിരുന്നു ചിത്രത്തിലെ നായികയായ അന്‍ജലിന്‍ മറിയ പറഞ്ഞത്.

Advertisements

കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എംഡിഎംഎ കേരളത്തില്‍ നിരോധിച്ചതാണ്. ഇത് എങ്ങനെ അടിക്കണമെന്നും ഇതിന്റെ ഉപയോഗത്തെ കുറിച്ചും പെണ്‍കുട്ടികള്‍ എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും എല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

Also Read: എല്ലാവരും സ്‌നേഹിക്കണമെന്ന വാശിയില്ല, ഈ ജീവിതം എനിക്ക് വിലപ്പെട്ടത്, പുതിയ സന്തോഷം പങ്കുവെച്ച് അന്‍ഷിത, ഇത് പ്രേക്ഷകര്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍

ഇതിനെ പറ്റിയൊക്കെ അഭിപ്രായം ചോദിച്ച് വന്ന ഒരാളോടാണ് എംഡിഎംഎ അടിക്കാന്‍ തോന്നിയാല്‍ താന്‍ അടിക്കുമെന്ന് അന്‍ജലിന്‍ പറഞ്ഞത്. താന്‍ ഇക്കാര്യം മനപ്പൂര്‍വ്വമാണ് പറഞ്ഞതെന്നും സിനിമയില്‍ എത്താന്‍ ഒത്തിരി ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും അപ്പോഴാണ് തനിക്ക് നല്ല സമത്തില്‍ അവസരം കിട്ടിയതെന്നും അന്‍ജലിന്‍ പറയുന്നു.

താന്‍ നായിക ഒന്നുമല്ലാത്തത് കൊണ്ട് തനിക്കറിയാമായിരുന്നു ശ്രദ്ധിക്കപ്പെടില്ലെന്ന് എന്നും സിനിമയുടെ പ്രൊമോഷന് പോയപ്പോള്‍ ഇന്റര്‍വ്യൂ എടുക്കാന്‍ അങ്ങോട്ട് കേറി അപേക്ഷിച്ചിരുന്നുവെന്നും താരം പറയുന്നു. തനിക്ക് ശ്രദ്ധിക്കപ്പെടണമെന്നും തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും താരം പറയുന്നു.

Also Read: സന്തോഷം പെട്ടെന്ന് ദേഷ്യമാവും, ഇപ്പോള്‍ ക്ഷീണവും ഛര്‍ദിയുമൊക്കെയാണ്, മൂന്നാംമാസത്തിലെ വിശേഷങ്ങളുമായി നടി അഞ്ജലി ശരത്ത്

എല്ലാവരെയും പോലെ മയക്കുമരുന്ന് ഉപയോഗിക്കരുത് എന്നാണ് താന്‍ പറയുന്നതെങ്കില്‍ തന്നെ ആരും ഓര്‍ക്കില്ലായിരുന്നു. പക്ഷേ എംഡിഎംഎ ഉപയോഗിക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അത് ഓര്‍ത്തുവെന്നും താന്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും ഇപ്പോള്‍ ഇന്റര്‍വ്യൂന് വിളിച്ചത് പോലും അതുകൊണ്ടാണെന്നും താന്‍ ഏറ്റവും വെറുക്കുന്നത് സ്വന്തം അച്ഛനെയാണെന്നും അമ്മയെ എപ്പോഴും ഉപദ്രപിക്കാറുണ്ടെന്നും താരം പറഞ്ഞു.

Advertisement