ഒരു ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, കാരണം; മനസ്സുതുറന്ന് അനശ്വര രാജന്‍

355

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാളത്തിന്റെ ലേഡിസൂപ്പര്‍ താരം മഞ്ജു വാര്യരുടെ മകളായി സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി അനശ്വര രാജന്‍. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ വ്യത്യ്സത വേഷമിട്ട് മലയാളത്തിലെ യുവനടിമാരുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയായി തീര്‍ന്നിരിക്കുകയാണ് അനശ്വര രാജന്‍.

Advertisements

ഉദാഹരണം സുജാതയിലെ ആതിര എന്ന കഥാപാത്രമായി തിളങ്ങിയ അനശ്വരയ്ക്ക് പിന്നാലെ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ നായികയാകാന്‍ അവസരം ലഭിച്ചു. സിനിമയിലെ മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു അനശ്വര.

Also Read: രണ്ടാംവിവാഹത്തിന് തയ്യാറാണോ?, നടി മേഘ്‌ന രാജിന്റെ ഉത്തരം ഇങ്ങനെ

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉദാഹരണം സുജാതയില്‍ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ശേഷം ബിജു മേനോന്‍ ജിബു ജേക്കബ് ടീമിന്റെ ആദ്യരാത്രിയിലും അനശ്വര അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവാകുന്ന മലയാള സിനിമ മൈക്കില്‍ അനശ്വര രാജനാണ് നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകന്‍.

അടുത്തിടെ കൊച്ചിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ഗംഭീര പരിപാടിയിലൂടെ പുറത്തിറക്കിയിരുന്നു. പരിപാടിയില്‍ മുഖ്യാതിഥിയായി ജോണ്‍ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ചടങ്ങില്‍ റെഡ് കളര്‍ ഡ്രെസില്‍ കിടിലന്‍ ലുക്കിലാണ് അനശ്വര എത്തിയത്. അന്ന് താരത്തിന്റെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു.

Also Read: മമ്മൂക്കയോട് തമാശ പറയില്ല, അതിലും കൂടുതൽ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയോട്; കാരണം വെളിപ്പെടുത്തി നടൻ സിദ്ധിഖ്

ഇപ്പോഴിതാ മൈക്ക് സിനിമയ്ക്കായി നടത്തിയ പ്രസ്സ് മീറ്റില്‍ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആണ്‍കുട്ടിയായി ജീവിക്കാന്‍ ആഗ്രഹമില്ലെങ്കിലും ശരിക്കും ഒരു ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അനശ്വര തുറന്നുപറയുന്നു.

അവര്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ് അങ്ങനെ തോന്നിയതെന്നും താന്‍ ജനിച്ച് വളര്‍ന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തില്‍ അല്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ‘ ശരിക്കും പറഞ്ഞാല് ജോണ്‍ എബ്രഹാം നിര്‍മിക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമല്ല മൈക്കില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അതിന്റെ സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് കൂടിയാണെന്നും അനശ്വര പറയുന്നു.

Advertisement