ജാക്കിവെക്കാറുണ്ടെന്ന് വലിയ അച്ചീവ്മെന്റ് പോലെയാണ് പറയുന്നത്; കുറ്റബോധമാണ് തോന്നേണ്ടത്; ലൈം ഗി ക അതി ക്രമ മാണെന്ന് മനസിലാവുന്നില്ല: അനാർക്കലി മരക്കാർ

7025

വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു.

Advertisements


സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജാക്കിവെക്കുന്നതിനെ തമാശയായിട്ടാണ് ആളുകൾ കാണുന്നതെന്നും അതൊരു ലൈംഗിക അതിക്രമമാണാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനാർക്കലി.

ALSO READ- ക്യാമറമാനുമായി പ്രണയം, എല്ലാ എതിർപ്പുകളേയും മറികടന്ന് വിവാഹം, ഇപ്പോൾ 21 കാരിയുടെ അമ്മ: നടി സംഗീതയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

മുൻപ് ജാക്കിവെപ്പ് കോമഡിയല്ല എന്ന ക്യാമ്പെയ്നിന്റെ ഭാഗമായിരുന്നു അനാർക്കലിയും. അന്ന് താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന സിനിമയിൽ പോലും ജാക്കിവെപ്പിനെ തമാശയാക്കികൊണ്ടുള്ള ഡയലോഗുകൾ ഉണ്ടായിരുന്നല്ലോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ജാക്കി വെപ്പിനെ തമാശയാക്കുന്നതിനെ താരം എതിർത്തത്.

ജാക്കിവെക്കുന്നതിനെ തമാശയായിട്ടാണ് ആളുകൾ കാണുന്നത്. അതൊരു ലൈംഗിക അതിക്രമമാണാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്ന് സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞു.

‘ജാക്കി വെപ്പ് ജോക്കല്ലയെന്നത് ഒരു ക്യാമ്പെയ്നായിരുന്നു. ഡബ്ല്യൂസിഡിയുമായി ചേർന്ന് നടത്തിയതാണ്. ജാക്കിവെപ്പ് എന്നതിനെ എന്തോ തമാശപോലെയാണ് ആളുകൾ കാണുന്നത്. ഞാൻ ജാക്കിവെക്കാറുണ്ടെന്ന് വലിയ അച്ചീവ്മെന്റ് പോലെയാണ് ചിലർ പറയുന്നത്. ഇപ്പോൾ ഞാൻ ജാക്കിവെക്കാറില്ല, കാരണം ഇപ്പോൾ എനിക്ക് ക്ഷാമമില്ലയെന്നൊക്കെ പറഞ്ഞവരുണ്ടല്ലോ. അത് ലൈംഗിക അതിക്രമമാണെന്ന് ആളുകൾക്ക് മനസിലാവുന്നില്ല.’- അനാർക്കലി തുറന്നടിക്കുന്നു.

ALSO READ- ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ആ ഉപദേശമാണ് ജീവിതം മാറ്റിയത്; ദിലീപ് അന്ന് വെളിപ്പെടുത്തിയത്

‘ അങ്ങനെ ഒരാൾ പറയുന്നതാണെങ്കിൽ പോട്ടെ ആളുകൾ അതിനെ ആഘോഷിക്കുന്നതാണ് പ്രശ്നം. പണ്ട് ജാക്കിവെച്ചിട്ടുണ്ടെങ്കിൽ അതിൽ ഇപ്പോൾ റിഗ്രറ്റ് ചെയ്യുകയാണ് വേണ്ടത്. അതിലൊക്കെ എന്തെങ്കിലും മാറ്റം വരുമെന്നാണ് കരുതുന്നത്.’- എന്നും അനാർക്കലി പറയുന്നു.

പൊതുവെ നമ്മുടെ ലൈഫ് കാണിക്കാനുള്ള ഒരു മീഡിയമാണല്ലോ സോഷ്യൽ മീഡിയ. താൻ എക്സ്പോസ് ചെയ്യുന്ന ഫോട്ടോഷൂട്ട് തന്നെ ഒരു മൂവ്മെന്റായിട്ടാണ് കാണുന്നത്. സെക്സി ഫോട്ടോസ് ഇടാൻ പണ്ടെല്ലാവർക്കും മടിയായിരുന്നല്ലോ. ഇപ്പോൾ അങ്ങനെയല്ല. അതിൽ ഒരു ഇൻസ്പിരേഷൻ ആവാൻ കഴിഞ്ഞതിൽ തനിക്ക് നല്ല സന്തോഷമുണ്ടെന്നും അനാർക്കലി തുറന്നുപറയുകയാണ്.

ആ തരത്തിലുള്ള ഫോട്ടോസ് ആരും ഷെയർ ചെയ്യാൻ തയ്യാറാകാത്ത സമയത്ത് പോലും ഞാൻ എക്സ്പോസ് ചെയ്യുന്ന ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഭയങ്കരമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരും മൈൻഡ് ചെയ്യാറില്ലെന്നും അനാർക്കലി മരക്കാർ പറയുകയാണ്.

Advertisement