മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥപറയുന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. കുടംബവിളക്കിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമൃത ഗണേശ്.
തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടി കുടുംബവിളക്ക് എന്ന പരമ്പരയില്‍ ഡോക്ടര്‍ ഇന്ദ്രജ എന്ന വില്ലത്തി കഥാപാത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ അമൃത ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
തന്നെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങളാണ് അമൃത നടി തുറന്ന് പറഞ്ഞത്. റിയല്‍ ലൈഫി താന്‍ നെഗറ്റീവ് ഷേഡുള്ള ആളല്ലെന്നും താന്‍ ശരിക്കും ജോളി ടൈപ്പ് ആണെന്ന് തന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
അഭിനയം കഴിഞ്ഞാല്‍ ഏറ്റവും താത്പര്യമുള്ള കാര്യം സ്റ്റേജ് ഷോകളായിരുന്നുവെന്നും ബി എ ഭരതനാട്യം ആണ് പഠിച്ചതെന്നും ഇതിനോടകം ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ശരിക്കും സീരിയലില്‍ എത്തിയത് അഭിനയിക്കണം എന്ന് ആഗ്രഹിച്ചതുകൊണ്ടല്ലെന്നും അത് സംഭവിച്ചുപോയതാണെന്നും നടി പറയുന്നു.
Also Read: ലോക് ഡൗണ്‍ സമയത്ത് വിവാഹാലോചനകളിലായിരുന്നു, ഒന്നും ശരിയായില്ലെന്ന് നടി സ്വാസിക
”എന്നെ സ്‌നേഹിക്കുന്നവരെ ഞാനും തിരിച്ച് സ്‌നേഹിയ്ക്കും. പക്ഷെ വെറുപ്പിച്ചാല്‍ പിന്നെ ചത്താലും തിരിഞ്ഞു നോക്കില്ല എന്ന പ്രകൃതക്കാരിയാണ്” എന്നും അമൃത പറയുന്നു. ഇപ്പോള്‍ സിംഗിള്‍ ആണെന്നും മുമ്പ് ഒരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്രഷ് ഉണ്ടായിരുന്നുവെന്നും നടി തുറന്നുപറഞ്ഞു.
എന്തെങ്കിലും രഹസ്യങ്ങള്‍ വീട്ടില്‍ പറയാത്തതായി ഉണ്ടോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഞാന്‍ വെള്ളമടിയ്ക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു അമൃതയുടെ മറുപടി. പക്ഷെ നാട്ടുകാര്‍ക്ക് എല്ലാം അറിയമായിരുന്നുവത്രെയെന്നും പിന്നീട് വീട്ടില്‍ പിടിച്ചിട്ടുണ്ടെന്നും പക്ഷെ പ്രതീക്ഷിച്ചത് പോലെ സീനൊന്നും ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.