മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു.
അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായിരുന്നു. 2019 ല്‍ രണ്ടാമതും വിവാഹം കഴിച്ചതോട് കൂടിയാണ് അമ്പിളി ദേവിയ്ക്ക് അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ മാറി നില്‍ക്കേണ്ടി വന്നത്.
വൈകാതെ രണ്ടാമതും ഗര്‍ഭിണിയായതോട് കൂടി ഡാന്‍സ് സ്‌കൂള്‍ നടത്തി വന്നെങ്കിലും സ്റ്റേജ് പ്രോഗ്രാമുകളില്‍ നിന്നും വിട്ട് നിന്നു. ഇതിനിടെ വിവാഹമോചനം കൂടി സംഭവിച്ചതോടെ അമ്പിളി വളരെ പ്രതിസന്ധിയിലായി. ഇപ്പോഴിതാ തന്റെ പഴയ ജീവിതം തിരിച്ച് പിടിച്ചിരിക്കുകയാണ് അമ്പിളി ദേവി.
കഴിഞ്ഞ വര്‍ഷം സീരിയല്‍ അഭിനയത്തിലേക്ക് മടങ്ങി വന്ന നടി ഇപ്പോള്‍ സ്റ്റേജിലും നൃത്തം അവതരിപ്പിച്ച് തുടങ്ങി. ഇടയില്‍ യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങള്‍ ഓരോന്നായി ചാനലിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ താരം പുതിയതായി പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ജീവിതത്തില്‍ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമ്പിളി ദേവിയുടെ പുതിയ വീഡിയോ. അമ്പലത്തില്‍ മകന് വേണ്ടി നേര്‍ന്ന വഴിപാട് ഇപ്പോള്‍ നടത്തിയതിന്റെ സന്തോഷത്തിലായിരുന്നു നടി. എന്റെ അപ്പൂട്ടന് മഹാദേവന്റെ മുന്നില്‍ കൂവളം കൊണ്ട് തുലാഭാരം, കൂടെ അജുക്കുട്ടനും എ്ന്നായിരുന്നു വീഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍.
കുറേ മുമ്പ് നേര്‍ന്ന വഴിപാടായിരുന്നു. കൂവളത്തിലയും പഞ്ചസാരയോ ശര്‍ക്കുരയോ ഒക്കെ വെച്ച് തുലാഭാരം നടത്താമെന്നായിരുന്നു നേര്‍ന്നിരുന്നതെന്നും ഇപ്പോഴാണ് അത് നടത്താനായതെന്നും അമ്പിളി ദേവി വീഡിയോയില്‍ പറയുന്നു. മക്കളുടെ തുലാഭാര സമയത്ത് ഭക്തിനിര്‍ഭരമായി തൊഴുത് നില്ക്കു കയായിരുന്നു നടി.
താന്‍ ഒരു ഈശ്വര ഭക്തയാണെന്ന് പറഞ്ഞ് അമ്പലത്തിന്റെ ചിത്രങ്ങളും താരം വീഡിയോയിലൂടെ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.