ആ നടനായിരുന്നു ചെറുപ്പം മുതലേ എന്റെ ഡ്രീം ബോയി, ശങ്കറുമായുള്ള വിവാഹ വാര്‍ത്തകളില്‍ സത്യമില്ല, വെളിപ്പെടുത്തലുമായി നടി അംബിക

940

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നടി ആയിരുന്ന താരമാണ് അംബിക. ബാല താരമായി സിനിമ യില്‍ എത്തിയ നടി അംബിക 150 ല്‍ അധികം മലയാള സിനിമികളിലും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങ ളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ , രജനികാന്ത്, ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നി ന്ത്യന്‍ മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടി. സഹനടി വേഷങ്ങങ്ങളിലും അമ്മ വേഷങ്ങളിലും ആണ് നടി ഇപ്പോള്‍ പ്രധാനമായും അഭിനയിക്കുന്നത്.

Also Read: ഇന്ത്യക്കായി നേടിയത് അഞ്ച് സ്വര്‍ണ്ണമെഡലുകള്‍, മകനെ നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു, സന്തോഷം പങ്കുവെച്ച് മാധവന്‍

രണ്ട് വിവാഹം ചെയ്തിരുന്നു. എന്നാല്‍ രണ്ട് വിവാഹജീവിതവും പരാജയമായിരുന്നു. ഇപ്പോള്‍ മക്കള്‍ക്കൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെയും ഗോസിപ്പുകളെയും കുറിച്ച് സംസാരിക്കുകയാണ് താരം.

ചെറുപ്പത്തില്‍ തന്റെ ഡ്രീം ബോയ് പ്രേം നസീറായിരുന്നു. നസീര്‍ ഭയങ്കര സുന്ദരനായിരുന്നുവെന്നും ജയനും തന്റെ പ്രയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നുവെന്നും ജയനൊപ്പം രണ്ട് സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അംബിക പറയുന്നു.

Also Read: കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ തിരിച്ചേല്‍പ്പിച്ചു, താലി ഊരിക്കൊടുത്ത് അന്ന് പടിയിറങ്ങി, ഇന്ന് മഞ്ജു ശക്തയായ സ്ത്രീ, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

നടന്‍ ശങ്കറുമായി തന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ശങ്കറിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതില്‍ സത്യമൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും അംബിക കൂട്ടിച്ചേര്‍ത്തു.

Advertisement