തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയ നടിയാണ് മലയാളിയായ അമല പോള്‍ .
ഏതു കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അമല പോള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ അമല പോള്‍ വിവാഹ മോചിതയാണ്.
സംവിധായകന്‍ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമല സിനിമയില്‍ സജീവമായി.
ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അമല.
ഇപ്പോഴിതാ, പുനര്‍വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറയുന്നത് ഇങ്ങനെ:’സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.
വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.’
അതേ സമയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ അസഭ്യവര്‍ഷത്തിനു അമല പോള്‍ ഇരയായിരിന്നു.
തന്റെ സ്വപ്ന ചിത്രം പോസ്റ്റ് ചെയ്ത് പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ് അമല. കൈയില്‍ സിഗററ്റുമായി നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചീത്തവിളിയും ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തിയത്.
താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്മോക്കിംഗ് ഷോട്ടുണ്ടാകും. ഇതാണ് എന്റേത്’ എന്നാണ് അമലയുടെ കുറിപ്പ്. ഇതിനെതിരെയാണ് അസഭ്യ വര്‍ഷവുമായി എത്തിയത്.