തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് മലയാളി താരസുന്ദരി അമല പോള്‍. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോള്‍ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കര് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധ നേടിയത്. അതേസമയം, മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്.
ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്. തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ക്രിസ്റ്റഫറിലെ നായികമാരില്‍ ഒരാളാണ് അമല പോള്‍. ഇപ്പോഴിതാ ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ചു മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് അമല പോള്‍.
മമ്മൂക്കയൊടൊപ്പം അഭിനയിക്കുന്ന ആദ്യ സിനിമയാണെന്നും അതാണ് ഏറ്റവും ഭാഗ്യമെന്നും മമ്മൂക്കയുടെ വലിയ ഫാനാണ് താന്‍ എന്നും അമല പറയുന്നു. ഒരു വമ്പന്‍ ചിത്രമാണ് ക്രിസ്റ്റഫര്‍ എന്നും ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും താരം പറയുന്നു.