ഇച്ചായന്റെ മനസിൽ വേറൊരു നടിയാണ്, എന്നെ ഇട്ടിട്ട് പോയെന്ന് പറഞ്ഞു; ഇപ്പോൾ എല്ലാം ശരിയായി, പുതിയ സന്തോഷവുമായി നടി ആലീസ്

235

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. സോഷ്യൽമീഡിയയിൽ സജീവമായ താരം ആരാധകരുമായി പങ്കിടുന്ന വിശേഷങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. തന്റെ യൂട്യൂബ് ചാനൽ താൽക്കാലികമായി നഷ്ടമായതിനെക്കുറിച്ച് നേരത്തെ സങ്കടം പറഞ്ഞ് നടി രംഗത്ത് വന്നിരുന്നു.

ഇപ്പോൾ പുതിയ വിശേഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ആലീസ്. ചാനൽ ഹാക്ക് ചെയ്തതിനെക്കുറിച്ച് ഞാൻ തന്നെ നിങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോ ചാനലും കാര്യങ്ങളുമെല്ലാം ശരിയായിട്ടുണ്ട്. ഇനി ഞാൻ വീഡിയോകൾ അപ് ലോഡ് ചെയ്യാൻ തുടങ്ങുകയാണ്. ആ സന്തോഷവാർത്ത പങ്കിടാനായി വന്നതാണ് ഞാൻ എന്ന് പറഞ്ഞാണ് ആലീസ് സന്തോഷം അറിയിച്ചത്.

Advertisements

Alos read; ആരാധകർക്ക് ഇഷ്ടമില്ലാത്ത സ്വന്തം സുജാതയിലെ റൂബി യഥാർഥ ജീവിതത്തിൽ ഇങ്ങനെ; വെളിപ്പെടുത്തി നടി അനു നായർ

ഇച്ചായൻ ഇട്ടിട്ട് പോയി, കുടുംജീവിതത്തിൽ എന്തൊക്കെയോ പ്രശ്‌നങ്ങളാണ് എന്ന തരത്തിലൊക്കെയായിരുന്നു ചിലർ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനൽ പോയതിന് ഇത്ര സങ്കടപ്പെടണോ, ഇതല്ലെങ്കിൽ വേറെ, നിന്റെ ജോലി നോക്കി പോടീയെന്നൊക്കെയായിരുന്നു ചിലർ പറഞ്ഞതെന്ന് ആലീസ് പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി വലിയൊരു എഫേർട്ട് എടുത്ത് ഞങ്ങൾ വളർത്തിക്കൊണ്ടുവന്ന ചാനലാണ് ഇത്.

എനിക്ക് നല്ല വിഷമമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. ഇച്ചായനും സങ്കടമായിരുന്നു. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്‌നേഹമോ എന്നായിരുന്നു ഞാൻ ചിന്തിച്ചതെന്നും ആലീസ് പറയുന്നു. ഇച്ചായൻ ഇട്ടിട്ട് പോയി, കുടുംജീവിതത്തിൽ എന്തൊക്കെയോ പ്രശ്‌നങ്ങളാണ് എന്ന തരത്തിലൊക്കെയായിരുന്നു പ്രചാരണം നടന്നതെന്നും ആലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറേ മാസങ്ങളായി വലിയൊരു എഫേർട്ട് എടുത്ത് ഞങ്ങൾ വളർത്തിക്കൊണ്ടുവന്ന ചാനലാണ് ഇത്. എനിക്ക് നല്ല വിഷമമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. ഇച്ചായനും സങ്കടമായിരുന്നു. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്‌നേഹമോ എന്നായിരുന്നു ഞാൻ ചിന്തിച്ചതെന്നും ആലീസ് പറഞ്ഞു.

തുടക്കം മുതൽ എന്റേയും ഇച്ചായന്റെയും കൂടെ ഞങ്ങളുടെ പില്ലർ പോലെ ഒരാളുണ്ടായിരുന്നു. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവരാരും എനിക്കൊപ്പമുണ്ടായിരുന്നില്ല. അവർക്കിതൊരു വിഷയമായിരിക്കില്ല. അതോണ്ടായിരിക്കുമെന്ന് കരുതി ഞാനത് വിട്ടു. രണ്ടുമൂന്നാഴ്ചയോളം ഞങ്ങൾ ഇതേക്കുറിച്ച് ഫാമിലിയിൽ ആരോടും പറഞ്ഞിരുന്നില്ല.

നേരത്തെ പറഞ്ഞ പില്ലറിനോടായിരുന്നു ഞങ്ങൾ വിഷമം പറഞ്ഞത്. ചാനൽ തിരിച്ച് കിട്ടിയതിന് ശേഷമാണ് വീട്ടുകാരോട് പറഞ്ഞത്. എന്താണ് ഞങ്ങളോട് പറയാതിരുന്നതെന്നായിരുന്നു അവർ ചോദിച്ചത്. നിങ്ങളെ വിഷമിപ്പിക്കണ്ടെന്ന് കരുതിയാണ് പറയാതിരുന്നതെന്ന് പറഞ്ഞതായും ആലീസ് കൂട്ടിച്ചേർത്തു.

യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തത് പറയുമ്പോൾ ഞാൻ കൈയ്യൊക്കെ കൂപ്പുന്നത് പോലെയുണ്ടായിരുന്നു. അത് ചിലരൊക്കെ വളച്ചൊടിച്ചിരുന്നു. ഇച്ചായന്റെ മനസിൽ വേറൊരു നടിയാണ്, എന്നെ ഇട്ടിട്ട് പോയെന്നൊക്കെയായിരുന്നു വാർത്തകൾ. അത് വീട്ടുകാരെ വിഷമിപ്പിച്ചിരുന്നു. ആ വീഡിയോ പിടിവിട്ട് പോയപ്പോഴാണ് ഞാൻ ഡിലീറ്റ് ചെയ്തത്.

Alos read; ലോകത്ത് ഒരു ഭർത്താവും ചെയ്യില്ല, സങ്കടത്തോടെയാണെങ്കിലും ഞാൻ അത് ചെയ്തു; നടൻ സുധീറിന്റെ വെളിപ്പെടുത്തൽ

ഫേസ്ബുക്കിലെ വീഡിയോയുടെ താഴെ വന്ന നാലഞ്ച് കമന്റുകളേ ഞാൻ നോക്കിയുള്ളൂ. ഫേസ്ബുക്കിലെ അമ്മച്ചിമാരെക്കൊണ്ട് വല്യ ശല്യമാണെന്നായിരുന്നു സജിൻ പറഞ്ഞതെന്നും ആലീസ് കൂട്ടിച്ചേർത്തു. എന്തായാലും സാധനം തിരിച്ച് കിട്ടിയല്ലോ അതിന്റെ സന്തോഷമുണ്ടെന്നും താരങ്ങൾ അറിയിച്ചു. മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. നായികയായി എത്തുന്ന മേഘ്ന വിൻസെന്റിന്റെ അനുജത്തിയായിട്ടാണ് ആലീസ് സീരിയലിൽ എത്തുന്നത്.

Advertisement