ഗര്‍ഭിണിയാണോ?, അടിച്ചുപിരിഞ്ഞോ? , വാര്‍ത്തകളില്‍ മനസ്സുതുറന്ന് ആലീസ് ക്രിസ്റ്റിയും സജിനും

47

മലയാള ടെലിവിഷനില്‍ സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടി ആലീസ് ക്രിസ്റ്റി. ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് നടി. കടമുറ്റത്ത് കത്തനാര്‍ എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലിലൂടെ ബാലതാരമായാണ് ആലീസ് ക്രിസ്റ്റി സീരിയല്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇന്ന് സീരിയല്‍ രംഗത്ത് സജീവമാണ് ആലീസ് ക്രിസ്റ്റി. സീ കേരളത്തിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. എന്നാല്‍ അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരമായി മാറിയിര്രുകയാണ് ആലീസ് ഇപ്പോള്‍.

Advertisements

നടിയുടെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും പങ്കുവെച്ചാണ് ആലീസ് യൂട്യൂബ് ചാനലില്‍ സജീവമായി തുടങ്ങിയത്. ആലീസിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

സജിന്‍ ആണ് ആലീസിന്റെ നല്ല പാതി. ആലീസിന്റെ യൂട്യൂബ് ചാനലിലൂടെ സജിനും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. കളിയും ചിരിയും പരിഭവങ്ങളും നിറഞ്ഞ ആലീസിന്റെയും സജിന്റെയും വീഡിയോ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

Also Read: ഒരുപക്ഷേ എന്റെ മകളാണ് ആ ഗര്‍ഭിണിയുടെ സ്ഥാനത്തെങ്കില്‍ ആ വയറില്‍ ഉമ്മ വെച്ചേനെ, പാട്ടുപാടിക്കൊടുത്തേനെ!, സുരേഷ് ഗോപി പറയുന്നു

ആലിസ് ഗര്‍ഭിണിയായെന്നും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍മീഡിയയിലെ ഈ വാര്‍ത്തകളെക്കുറിച്ച് പറയുകയാണ് ആലിസും സജിനും. സീ മലയാളത്തിലെ അഭിമുഖത്തിലാണ് സംഭവത്തെ കുറിച്ച് ഇരുവരും പറഞ്ഞത്.

‘ഞാന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ ഇടക്ക് വാര്‍ത്ത വന്നിരുന്നു. വയറ്റില്‍ കൈ വെച്ച് നില്‍ക്കുന്ന ഒരു ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പ്രചരിച്ചത്. സത്യത്തില്‍ ഒരു ഫോട്ടോ എടുത്തപ്പോള്‍ കൈ അറിയാതെ അവിടെ വന്നതാണ്, അല്ലാതെ ഗര്‍ഭിണി അല്ല, ഞങ്ങള്‍ അടിച്ചുപിരിഞ്ഞിട്ടുമില്ല’, ആലിസ് വ്യക്തമാക്കി.

‘ആര്‍ട്ടിസ്റ്റ് ആനന്ദ് നാരയണന്‍ ആണ് യുട്യൂബ് ചാനല്‍ തുടങ്ങാനുള്ള ഐഡിയ എനിക്ക് പറഞ്ഞത്. ആ സമയം തുടങ്ങിയാല്‍ ക്ലിക്ക് ആവുമെന്നും ചേട്ടന്‍ പറഞ്ഞു. അങ്ങനെ ഇച്ഛായനോട് സംസാരിച്ച് സംഭവം അങ്ങ് തുടങ്ങി. ആദ്യ വീഡിയോ ഇട്ടപ്പോള്‍ തന്നെ നല്ല പ്രതികരണമായിരുന്നു’ ആലീസ് പറയുന്നു.

Advertisement