എല്ലാം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു എന്ന് പറഞ്ഞത് യാഥാര്‍ഥ്യമാക്കി അഖിന; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; അഭിനന്ദിച്ച് ആരാധകര്‍

107

സീരിയല്‍ പ്രേമികളായ മലയാളികളുടെ ഇഷ്ടപരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഖിന ഷിബു.

എന്നും നെഗറ്റീവ് കഥാപാത്രങ്ങളോടായിരുന്നു താരത്തിന് പ്രിയം. ആല്‍ബം പാട്ടുകളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് ചേക്കേറിയത്. മ്യൂസിക് ആല്‍ബങ്ങളിലൂടെ വന്ന അഖിന അഭിനയ രംഗത്തേക്ക് എത്തുന്നത് പിന്നീട് സീരിയലുകളില്‍ സജീവമായാണ്. കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് മുന്നേറാന്‍ പ്രചോദനമായതെന്ന് മുമ്പ് അഖിന പറഞ്ഞിരുന്നു.

Advertisements

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഖിന. താരം തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളും ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഖിനയുടെ വിവാഹ വിശേഷങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. കോട്ടയം സ്വദേശിനിയാണ് അഖിന. മുന്‍പ് തന്നെ താരം തന്റെ വിവാഹ കാര്യങ്ങള്‍ എല്ലാം തന്നെ തന്റെ വീട്ടുകാര്‍ക്ക് വിട്ടു നല്കിയിരിക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.

ALSO READ- ‘തിരക്കഥ തിരുത്താന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല’,’സിനിമയുടെ പരാജയ കാരണം മോഹന്‍ലാല്‍’; പല ജീവിതങ്ങള്‍ തകര്‍ക്കുന്ന ഇതെല്ലാം പടച്ചുവിടുന്നത് ആരെന്ന് സലാം ബാപ്പു

നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് അഖിനയുടെ പുതിയ വിശേഷമാണ്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു അരുണ്‍ പാറയിലുമായി അഖിനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ താരത്തിന്റെ ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

കറുപ്പണിഞ്ഞാണ് താരം ബ്രൈഡല്‍ ഷവറിന് ഒരുങ്ങിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുകക്ള്‍ക്കും ഒപ്പം ആഘോഷിക്കുന്ന താരത്തെയാണ് വീഡിയോയിലും ചിത്രങ്ങളിലും കാണാനാവുക. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഉള്ളതെന്നാല്‍ തന്നെ എല്ലാവരും ആശംസകളുമായി എത്തിയിരിക്കുകയാണ്.

Advertisement