മെഹന്തി ഡേ, വിവാഹവിശേഷങ്ങളുമായി സീരിയല്‍ താരം അഖിന, ഞെട്ടി ആരാധകര്‍, പിന്നാലെ ആശംസാപ്രവാഹം

207

സീരിയല്‍ പ്രേമികളായ മലയാളികളുടെ ഇഷ്ടപരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഖിന ഷിബു.

Advertisements

എന്നും നെഗറ്റീവ് കഥാപാത്രങ്ങളോടായിരുന്നു താരത്തിന് പ്രിയം. ആല്‍ബം പാട്ടുകളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് ചേക്കേറിയത്. പിന്നീട് സീരിയലുകളില്‍ സജീവമായി മാറുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് മുന്നേറാന്‍ പ്രചോദനമായതെന്ന് മുമ്പ് അഖിന പറഞ്ഞിരുന്നു.

Also Read: സത്യന്‍ അന്തിക്കാടിന്റെ ക്രൂ ര മുഖം അന്നാണ് കണ്ടത്; ദു ഷ്ടനായ മോഹന്‍ലാലിനെ പെണ്‍പിള്ളേര്‍ക്ക് ഒപ്പം കണ്ടപ്പോള്‍ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാന്‍ തോന്നി; അനുഭവം പറഞ്ഞ് ശ്രീനിവാസന്‍

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഖിന. താരം തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളും ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഖിനയുടെ വിവാഹ വിശേഷങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

അഖിന തന്നെയാണ് എന്‍ഗേജ്‌മെന്റ് മെഹന്തി ഡേ എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ ആരാധകര്‍ ആദ്യമൊന്നു ഞെട്ടി. കാരണം വിവാഹ വിവരം അഖിന നേരത്തെ അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അഖിനയെ ആശംസകള്‍ കൊണ്ട് മൂടുകയായിരുന്നു ആരാധകര്‍.

Also Read: കുഞ്ഞിന് പാലൂട്ടി ഉറക്കി ഡബ്ബ് ചെയ്ത് നടി അഞ്ജലി; വൈറലാവാന്‍ വേണ്ടി കാണിച്ചു കൂട്ടിന്നതാണോ എന്ന് വിമര്‍ശനം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേയാണ് അഖിനയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നാണ് വിവരം. എന്നാല്‍ വരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.

Advertisement