മലയാളി കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളിലൊന്നാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഇഷ്ടപരമ്പരയ്ക്ക് ആരാധകരേറെയാണ്. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയാണ് സീരിയലിലൂടെ പറയുന്നത്.
ജീവിതത്തില്‍ കണ്‍മണി നേരിട്ട പ്രശ്‌നങ്ങളും അതുമായി നടക്കുന്ന സംഭവങ്ങളുമാണ് പരമ്പരയിലൂടെ വരച്ചുകാട്ടുന്നത്. പ്രേക്ഷകരെ വാരിക്കൂട്ടി ഇന്നും പരമ്പര വിജയകരമായി മുന്നേറുകയാണ്. പാടാത്ത പൈങ്കിളിയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
പരമ്പരയിലെ പ്രധാനകഥാപാത്രങ്ങള്‍ ദേവയും കണ്മണിയുമാണ്. എന്നാല്‍ ദേവയെയും കണ്മണിയെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് അവന്തിക ഭരത് ജോഡികള്‍. സീരിയലില്‍ ഭരത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ സച്ചിന്‍ ആണ.
അവന്തികയായി ആദ്യം പ്രേക്ഷകര്‍ മുന്‍പില്‍ എത്തിയത് നടി അനുമോളായിരുന്നു. എന്നാല്‍ താരം പരമ്പരയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ നടി ഐശ്വര്യ ദേവിയാണ് ഇപ്പോള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലില്‍ ഐശ്വര്യ ആദ്യമെത്തിയപ്പോള്‍ അവന്തികയായി തിളങ്ങാന്‍ കഴിയുമോ എന്ന് പ്രേക്ഷകര്‍ സംശയിച്ചിരുന്നു.
എന്നാല്‍ ഐശ്വര്യയുടെ മികച്ച അഭിനയം പ്രേക്ഷകരുടെ ആ സംശയത്തെ ഇല്ലാതാക്കി. ഐശ്വര്യക്ക് ശ്രീക്കുട്ടി എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അഭിനയലോകത്തെത്തിയ ആളാണ് ഐശ്വര്യ. തന്റെ മൂന്നാം വയസ്സില്‍ സൂര്യകാന്തി എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.
രവി വള്ളത്തോളിന്റെ മകളായാണ് സീരിയലില്‍ ഐശ്വര്യ അഭിനയിച്ചത്. ഇതിന് പിന്നാലെ അഭിനയിച്ച ജ്വാലയായ് എന്ന സീരിയലിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ശ്രീകുട്ടി സ്വന്തമാക്കി. മലയാളത്തിലും തമിഴിലുമടക്കം പിന്നീട് നിരവധി സീരിയലുകളില്‍ ഐശ്വര്യ ഭാഗമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു നടിയുടെ വിവാഹം. ഒമാനില്‍ ജോലിചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഐശ്വര്യയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വഴി പങ്കുവെച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഐശ്വര്യ പിന്മാറുമോയെന്ന ചോദ്യങ്ങളുമായി പ്രേക്ഷകര്‍ എത്തിയിരുന്നു. താരവിവാഹങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പൊതുവെ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ വിവാഹ ശേഷവും പരമ്പരയില്‍ തുടരുകയാണ് ഐശ്വര്യ. തനിക്ക് ഭര്‍ത്താവ് പൂര്‍ണപിന്തുണയാണെന്ന് ഐശ്വര്യ പറയുന്നു.