ഒത്തിരി ആരാധകരുള്ള മലയാള സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട സീരിയല്‍ തന്നെയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന് വേണമെങ്കില്‍ പറയാം. ഐശ്വര്യ സുരേഷ് ആണ് കന്യാദാനത്തിലെ നായിക.
ഈ സീരിയലിലൂടെ ഒത്തിരി ആരാധകരെയാണ് നടി വാരിക്കൂട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ വിവാഹം. വ്യാസ് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ ഐശ്വര്യയുടെയും വ്യാസിന്റെയും വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം ചിരിച്ചുകൊണ്ട് സന്തോഷത്തോടെയായിരുന്നു ഐശ്വര്യ വരന്റെ വീട്ടിലേക്ക് പോയത്. സാധാരണ എല്ലാ പെണ്‍കുട്ടികളും വിഷമത്തോടെ വീടുവിട്ടിറങ്ങുമ്പോള് ഐശ്വര്യ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയായിരുന്നു.
ഇതെന്ത് പെണ്ണ് എന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. പെണ്കുട്ടികളായാല് ഇങ്ങനെ വേണമെന്ന് പറഞ്ഞവരും നിരവധിയാണ്. അതിനിടെ ഐശ്വര്യയുടെ വിവാഹത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയവരും ഒത്തിരിയാണ്.
സ്വര്‍ണ്ണാഭരണത്തില്‍ കുളിച്ചെത്തിയ ഐശ്വര്യയെ കുറച്ചു കൂടി സ്വര്‍ണം ആവാമായിരുന്നു എന്നൊക്കെ കമന്റ്സിലൂടെ പലരും കളിയാക്കി. സ്വര്‍ണത്തിന് വില കുറഞ്ഞോ? എന്ന് ആക്കി ചോദിച്ചവരുമുണ്ട്.