വിവാഹശേഷം ചിരിച്ചും കളിച്ചും വീടുവിട്ടിറങ്ങി നടി ഐശ്വര്യ, ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന് ആരാധകര്‍

1149

ഒത്തിരി ആരാധകരുള്ള മലയാള സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട സീരിയല്‍ തന്നെയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന് വേണമെങ്കില്‍ പറയാം. ഐശ്വര്യ സുരേഷ് ആണ് കന്യാദാനത്തിലെ നായിക.

Advertisements

ഈ സീരിയലിലൂടെ ഒത്തിരി ആരാധകരെയാണ് നടി വാരിക്കൂട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ വിവാഹം. വ്യാസ് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ ഐശ്വര്യയുടെയും വ്യാസിന്റെയും വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Also Read; പോലീസുകാര്‍ പിടിച്ചുവെച്ച സമയത്തായിരുന്നു മകള്‍ ജനിച്ചുവെന്ന വാര്‍ത്ത കേട്ടത്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്, ബാല പറയുന്നു

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം ചിരിച്ചുകൊണ്ട് സന്തോഷത്തോടെയായിരുന്നു ഐശ്വര്യ വരന്റെ വീട്ടിലേക്ക് പോയത്. സാധാരണ എല്ലാ പെണ്‍കുട്ടികളും വിഷമത്തോടെ വീടുവിട്ടിറങ്ങുമ്പോള്‍ ഐശ്വര്യ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയായിരുന്നു.

ഇതെന്ത് പെണ്ണ് എന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞവരും നിരവധിയാണ്. അതിനിടെ ഐശ്വര്യയുടെ വിവാഹത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയവരും ഒത്തിരിയാണ്.

Also Read; അന്ന് ഞാന്‍ അവള്‍ക്കൊപ്പം പോയില്ല, മക്കളെ നോക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റി, പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ് മേനക

സ്വര്‍ണ്ണാഭരണത്തില്‍ കുളിച്ചെത്തിയ ഐശ്വര്യയെ കുറച്ചു കൂടി സ്വര്‍ണം ആവാമായിരുന്നു എന്നൊക്കെ കമന്റ്‌സിലൂടെ പലരും കളിയാക്കി. സ്വര്‍ണത്തിന് വില കുറഞ്ഞോ? എന്ന് ആക്കി ചോദിച്ചവരുമുണ്ട്.

Advertisement