ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ നടിയായിരുന്നു ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെയെല്ലാം നായികയായിട്ടുണ്ട് ഐശ്വര്യ. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായി എത്തിയ നരസിംഹം എന്ന ഒറ്റ ചിത്ത്രതിലൂടെയാണ് ഐശ്വര്യ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിപ്പറ്റിയത്. പ്രശ്‌സത നടിയായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. തമിഴ് സിനിമയിലൂടെയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ഇന്ന് സിനിമയില്‍ സജീവമല്ല താരം. തമിഴ് സീരിയലുകളിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐശ്വര്യയുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സാമ്പത്തികമായി തകര്‍ന്ന നടി ഇപ്പോള്‍ സോപ്പുനിര്‍മ്മാണത്തില്‍ വരെ എത്തിയിരിക്കുകയാണ്.
ഐശ്വര്യ ഉണ്ടാക്കുന്ന സോപ്പിന് ആവശ്യക്കാരും ഏറെയാണ്. ഇപ്പോഴിതാ സിനിമയില്‍ നിന്നുമുണ്ടായ ചില നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഐശ്വര്യ. കൈയ്യില്‍ കാശുണ്ടെങ്കിലേ സ്വന്തവും ബന്ധവും ഉണ്ടാവുകയുള്ളൂവെന്ന് ഐശ്വര്യ പറയുന്നു.
ബിസിനസ്സ് ചെയ്യാമെന്നൊക്കെ പറഞ്ഞ് ആരെങ്കിലും അടുത്ത് കൂടിയിട്ടുണ്ടെങ്കില്‍ അവരെയൊന്നും വിശ്വസിക്കരുത്. ഒരു ഔട്ട് ഡോര്‍ ഷൂട്ടിന് പോയപ്പോള്‍ കാമുകനെയും സുഹൃത്തിനെയും കൂടെ കൊണ്ടുപോയിരുന്നുവെന്നും അവര്‍ രണ്ടാളും തന്നെ ചതിച്ചുവെന്നും ഐശ്വര്യ പറയുന്നു.
അത്തരം കാര്യങ്ങളാണ് അവര്‍ തന്നോട് ചെയ്തത്. അതൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും തന്റെ അമ്മ സിനിമയില്‍ ആയിരുന്നത് കൊണ്ട് തന്നെ പലരും മറ്റ് താരപുത്രിമാരെ വെച്ച് തന്നെ താരതമ്യം ചെയ്തിരുന്നുവെന്നും തനിക്ക് സൗന്ദര്യമില്ലെന്നൊക്കെ പറഞ്ഞിരുന്നുവെന്നും ഐശ്വര്യ പറയുന്നു.