എന്റെ ജീവിതം നശിപ്പിച്ചത് സിനിമ, സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ജീവിതം ഇങ്ങനെയാവില്ലായിരുന്നു, ദുരിതജീവിതം പറഞ്ഞ് ഐശ്വര്യ

343

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ നടിയായിരുന്നു ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെയെല്ലാം നായികയായിട്ടുണ്ട് ഐശ്വര്യ. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത് സിനിമയാണെന്ന് പറയുകയാണ് ഐശ്വര്യ. താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതാണ് എല്ലാറ്റിനും കാരണമെന്നും അതുകൊണ്ടായിരുന്നു സിനിമയിലെത്തിയതെന്നും ഐശ്വര്യ പറയുന്നു.

Also Read: നീ ഡയറക്ടറല്ലേ, കാസ്റ്റിങിനെ കുറിച്ച് ഒന്നും അറിയില്ല, അന്ന് മമ്മൂട്ടി കളിയാക്കി പറഞ്ഞു, അതേ മമ്മൂക്ക പിന്നീട് എന്നെ അഭിനന്ദിക്കുകയും ചെയ്തു, മറക്കാനാവാത്ത സംഭവം വിവരിച്ച് ലാല്‍ജോസ്

സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. തന്റെ ജീവിതം മാറ്റിയത് സിനിമയാണെന്നും തന്നെ സിനിമയില്‍ കൊണ്ടുവരുന്നതിന് അമ്മ എതിരായിരുന്നുവെന്നും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ എതിര്‍ത്തതിന് പിന്നാലെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

1990ല്‍ ആയിരുന്നു ആ സംഭവം. ആദ്യം താന്‍പ്ലാന്‍ ചെയ്തിരുന്നത് യുഎസില്‍ പോകാനായിരുന്നു. അവിടെ ഫാമിലിയായി സെറ്റില്‍ഡ് ആവാനായിരുന്നു പ്ലാനെന്നും എന്നാല്‍ സിനിമയില്‍ അവസരം കിട്ടിയതോടെ താന്‍ വീടുവിട്ടിറങ്ങിയെന്നും അന്ന് മുത്തശ്ശിയും തനിക്കൊപ്പം വന്നതിനാല്‍ അവരെ ഇവിടെയിട്ട് യുഎസില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും ഇന്ന് ജീവിതം വളരെ ദുരിതത്തിലാണെന്നും ഐശ്വര്യ പറഞ്ഞു.

Also Read: മാളികപ്പുറത്തിന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ പമ്പ വരുന്നു, നടന്‍ മോഹന്‍ലാല്‍

സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ താനൊരു വക്കീലാവുമായിരുന്നു. ഒരു നിമിഷത്തില്‍ ഉണ്ടായ ആഗ്രഹത്തിന്റെ പേരില്‍ ഒന്നും ആലോചിക്കാതെ എടുത്തുചാടിയെടുത്ത തീരുമാനമായിരുന്നു സിനിമയെന്നും അത് തനിക്ക് ജീവിതത്തില്‍ തിരിച്ചടിയായെന്നും നമ്മുടെ വിധിയുടെ നിയന്ത്രണം നമ്മുടെ കൈയ്യിലല്ലോ എന്നും താരം പറയുന്നു.

Advertisement