ഒളിപ്പിച്ചുവെച്ച സാധനം ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന പോലെ കാണിച്ച് ഐശ്വര്യയുടെ കൈയില്‍ നിന്ന് നലീഫ് വാങ്ങി കഴിക്കുന്നതും കാണാം ; ഷൂട്ടിനിടെ ആരും കാണാതെ ഭക്ഷണം കഴിച്ച് താരങ്ങള്‍

182

തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് സീരിയല്‍ താരങ്ങളെ പ്രേക്ഷകര്‍ കാണുന്നത്. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. ഈ താരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. പ്രേക്ഷകരുമായി അടുത്തു നില്‍ക്കുന്ന കുറച്ച് ടെലിവിഷന്‍ താരങ്ങളെ എടുത്തു നോക്കുകയാണെങ്കില്‍ അതില്‍ ഐശ്വര്യ റംസായും, ഗോപികയും, നെലീഫ് എന്നിവര്‍ എന്തായാലും ഉണ്ടാവും. തങ്ങളുടെ ഷൂട്ടിംഗ് വേളയിലെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കുവെക്കാറുണ്ട്.

Advertisements

മൗനരാഗം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യയും നെലിഫും ശ്രദ്ധ നേടിയത്. പരമ്പരയില്‍ കല്യാണി ആയിട്ടാണ് ഐശ്വര്യ എത്തുന്നത്. ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഈ താരത്തിന് സാധിച്ചു.

Also readഇന്‍സ്റ്റാഗ്രാമില്‍ ഭാര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ബാല ഈ കാര്യം അറിയിച്ചത് ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടന്‍

ഇപ്പോഴിതാ ഈ നടി പങ്കിട്ട വീഡിയോ ആണ് വൈറലാകുന്നത്. ഓണത്തിന്റെ വരവ് അറിയിച്ചുള്ളതാണ് പുതിയ ഷൂട്ടുകള്‍. സ്റ്റാര്‍ നൈറ്റില്‍ ഏഷ്യാനെറ്റ് കുടുംബ പരമ്പരയിലെ താരങ്ങളെല്ലാം ഒത്തുചേര്‍ന്നിടത്ത് നിന്നുള്ള ഒരു കുസൃതിയാണ് ഈ നടി പങ്കുവെച്ചത് .

ഐശ്വര്യ, നലീഫ്, സോന ഉള്‍പ്പെടെ പല സീരിയലിലെ താരങ്ങളും നിരയായിരിക്കുന്നതും അതിനിടെ ഒളിപ്പിച്ചുവെച്ച മുറുക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന പോലെ ഐശ്വര്യയുടെ കൈയില്‍ നിന്ന് നലീഫ് വാങ്ങി കഴിക്കുന്നതും കാണാം. ഗോപികയെയും അടുത്ത് കാണാം. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സ്‌കൂളിലിരുന്ന് ടീച്ചര്‍ കാണാതെ ഓരോന്ന് കഴിക്കുന്നത് ഓര്‍മ്മ വന്നെന്നായിരുന്നു മിക്കവരുടെയും കമ്മന്റ്.

Advertisement