നടന് കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
അഹാനയുടെ പുതിയ ചിത്രം ‘അടി’ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ബ്രൈഡ് ടു ബി ലുക്കിലുള്ള ചിത്രങ്ങളായിരുന്നു അഹാന പങ്കുവെച്ചത്. നീല ഗൗണ്‍ ധരിച്ച് ബ്രൈഡ് ടു ബി ബാനറും ധരിച്ച് അതിസുന്ദരിയായിട്ടാണ് അഹാന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജീവിതത്തിലെ പുതിയ തുടക്കം എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അഹാനയുടെ പോസ്റ്റിന് താഴെ ഇളയ സഹോദരി ഹന്‍സിക കമന്റ് ചെയ്തിട്ടുണ്ട്. ഞെട്ടലാണ് ഹന്‍സു കമന്റായി രേഖപ്പെടുത്തിയത്.