നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്നെ കുറിച്ച് തന്നെ അഹാന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ വളരെ സ്‌ട്രോങ്ങായി കാര്യങ്ങള്‍ പറയുന്ന ആളാണ്. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി സന്തോഷത്തോടെയാണ് സമീപിക്കുന്നതെന്നും എന്നാല്‍ ചില സമയത്ത് ഇമോഷണലാവാറുണ്ടെന്നും സൗഹൃദങ്ങളൊന്നും തനിക്കൊരു വിനയായി തോന്നിയിട്ടില്ലെന്നും അടുത്ത സുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും പറയാറുണ്ടെന്നും അഹാന പറയുന്നു.
തന്റെ ജീവിതത്തിലെ മെയിന്‍ ക്യാരക്ടര്‍ താന്‍ തന്നെയാണ്. പക്ഷേ ബന്ധങ്ങള്‍ക്കെല്ലാം വലിയ പ്രാധ്യാന്യം താന്‍ കൊടുക്കാറുണ്ട്. ചെറുപ്പത്തില്‍ അച്ഛന്‍ പറഞ്ഞ കാര്യമെന്നത് നമുക്ക് എന്തെങ്കിലും വേണമെങ്കില്‍ ചോദിക്കണമെന്നാണെന്നും അതിനാല്‍ എവിടെയെങ്കിലും പോയിട്ട് വിശക്കുവാണേല്‍ ചോറുണ്ടോ കറിയുണ്ടോ എന്നൊക്കെ താന്‍ ചോദിക്കാറുണ്ടെന്നും താരം പറയുന്നു.
പലരും തന്നോട് ഏത് സിനിമയാണ് പുതുതായി ചെയ്യുന്നതെന്ന് ചോദിക്കും. ആ സമയത്ത് താന്‍ സിനിമ ചെയയ്ുന്നില്ലെങ്കില്‍ അങ്ങനെ തന്നെ പറയാറുണ്ടെന്നും അല്ലാതെ 10 തിരക്കഥ കേട്ടു അതൊന്നും ഇഷ്ടമായില്ല എന്നൊന്നും പറയാറില്ലെന്നും അഹാന പറയുന്നു.