2017ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് അതിഥി രവി. പിന്നാലെ നിരവധി അവസരം ഈ നടിക്ക് ലഭിച്ചു. ഇപ്പോള്‍ തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഈ നടി. തന്റെ ആദ്യ സിനിമ ഭാവനക്കൊപ്പം ആയിരുന്നു എന്ന് അതിഥി പറയുന്നു.
ചെറിയ റോളില്‍ ആയിരുന്നു അന്ന് എത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഷാജി സാറിന്റെ ലൊക്കേഷനില്‍ വച്ച് വീണ്ടും കണ്ടു. ഞങ്ങള്‍ ഒരേ നാട്ടുകാരാണ് , ചേച്ചിയുമായി നല്ല കൂട്ടാണ് നടി പറയുന്നു. അതേസമയം തനിക്ക് കുഞ്ഞുനാളിലെ സിനിമ ഇഷ്ടമായിരുന്നു. അന്നൊക്കെ എങ്ങനെ നടിയാവാം സിനിമയില്‍ എങ്ങനെ എത്താം എന്നൊന്നും അറിയില്ലായിരുന്നു .
Also readഏറ്റവും മോശം നടി അമല പോളാണെന്ന് അഥര്‍വ , അനുഭവം പറഞ്ഞ് നടന്‍
എന്റെ കുടുംബത്തിലെ ആര്‍ക്കും സിനിമയുമായി ഒരു ബന്ധവുമില്ല. അച്ഛനും അമ്മയും ഒക്കെ എന്റെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കുന്നവരാണ് താരം പറഞ്ഞു.
അതേസമയം മലയാള സിനിമ പ്രേമികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായ താരമാണ് നടി അതിഥി രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡല്‍ കൂടിയാണ് അതിഥി രവി.
കോളേജ് പഠന കാലത്താണ് അതിഥി മോഡലിംഗ് ജീവിതം തുടങ്ങിയത്. പിന്നീട് വിവിധ ബ്രാന്‍ഡുകള്‍ക്കായി നിരവധി പരസ്യങ്ങളില്‍ അതിഥി അഭിനയിച്ചു.
2014-ലാണ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന മലയാളം ചിത്രത്തില്‍ ഒരു സഹനടിയായി അഭിനയരംഗത്ത് അരങ്ങേറിയത്. അതേ വര്‍ഷം തന്നെ തേര്‍ഡ് വേള്‍ഡ് ബോയ്‌സ് , ബിവേര്‍ ഓഫ് ഡോഗ്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നാലെ മറ്റു അവസരം ഈ നടിക്ക് ലഭിച്ചു.