മലയാള സിനിമ പ്രേമികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായ താരമാണ് നടി അതിഥി രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡല്‍ കൂടിയാണ് അതിഥി രവി.
ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്. നടി എന്നതില്‍ ഉപരി ഒരു മോഡലും കൂടിയാണ് താരം. ആന്‍ഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹ താരമായിട്ടാണ് അതിഥി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.
പിന്നീട് നായികയായും തിളങ്ങി. ഇതിനിടെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അതിഥി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമാമേഖലയില്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്ന് അതിഥി പറയുന്നു.
തിരക്കഥാകൃത്ത് സേതു തന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. തനിക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് നോ പറഞ്ഞിരുന്നുവെന്നും ഒരു ഈഗോയും കാണിക്കാതെ അദ്ദേഹം തന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചുവെന്നും സാധാരണ അങ്ങനെയല്ല കാണാറുള്ളതെന്നും അതിഥി പറയുന്നു.
ഒരു നടി സാധാരണ നോ പറഞ്ഞാല്‍ അവരെ പിന്നെ സിനിമയിലേക്ക് വിളിക്കാറില്ല. അവരെ ശത്രുവിനെ പോലെയാണ് കാണുന്നെതെന്നും എന്നാല്‍ താന്‍ നോ പറഞ്ഞ കാര്യം മനസ്സില്‍ പോലും വെക്കാതെയാണ് സേതു ചേട്ടന്‍ തന്നെ അടുത്ത സിനിമയിലേകക്ക് വിളിച്ചതെന്നും നോ പറയേണ്ടിടത്ത് നോ പറയണമെന്നും അവസരങ്ങള്‍ വരില്ല വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ടെന്നും അതിഥി കൂട്ടിച്ചേര്‍ത്തു.