മുന്‍ കാമുകനായ യുവ നടന് എതിരെ പോലീസില്‍ പരാതിയുമായി നടി അഥിതി മേനോന്‍

17

യുവ നടന്‍ അഭി ശരവണന്‍ തനിക്കെതിരേ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പോലീസില്‍ പരാതി നല്‍കി.

മലയാളിയും തമിഴ് സിനിമാ നടിയുമായ അതിഥി മേനോനാണ് പരാതി നല്‍കിയത്. രണ്ട് ദിവസങ്ങള്‍ മുന്‍പ് അഭി ശരവണനെ കാണാതായ സംഭവത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

Advertisements

എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു.

ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും അതിഥി പരാതി നല്‍കിയിട്ടുണ്ട്.

2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതിഥി പോലീസില്‍ പരാതി നല്‍കി.

മകന്റെ ഭാവി നശിപ്പിക്കരുതെന്ന മാതാപിതാക്കളുടെ അപേക്ഷയെ മാനിച്ച് നടി കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ശല്യം ചെയ്യുന്നതിനാല്‍ സഹിക്കാന്‍ കഴിയില്ല എന്നാണ് നടിയുടെ പ്രതികരണം.

Advertisement