ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കാലുവരെ പിടിച്ചിട്ടുണ്ട്, ഒത്തിരി കരഞ്ഞിട്ടുണ്ട്, മനസ്സുതുറന്ന് അഭിരാമി സുരേഷ്

2183

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Also Read: ആണാണോ അതോ പെണ്ണാണോ എന്ന് ചോദ്യം, യുകെജി മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് അഞ്ജു റോഷ്, മനസ്സുതുറന്ന് താരം

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു. അമൃതയും ഗോപി സുന്ദറും വിവാഹിതരായതിന് പിന്നാലെ ഇരുവരെയും പോലെ രൂക്ഷ വിമര്‍ശനമാണ് അഭിരാമിയും നേരിട്ടത്.

ഇപ്പോഴിതാ അഭിരാമിയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിക്കേണ്ടി വന്നതിനെക്കുറിച്ചുമാണ് അഭിരാമി പറയുന്നത്.

Also Read; സ്വപ്‌നം കണ്ടപോലത്തെ ഭാര്യയാണ് രാധികയെന്ന് സുരേഷ് ഗോപി, ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്ന് ആരാധകര്‍

നമ്മുടെ ജീവിതത്തില്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും നമ്മളെ മനസ്സിലാക്കവരാണെങ്കില്‍ നമ്മള്‍ എപ്പോഴും അവരുടെ കാലുപിടിച്ച് ജീവിക്കേണ്ടി വരുന്ന അവസ്ഥ ആണെങ്കില്‍ അവിടെ നിന്നും മാറി കൊടുക്കണമെന്ന് അഭിരാമി സുരേഷ് പറയുന്നു.

ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ചെയ്യാത്ത തെറ്റിന് വരെ താന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും കൂട്ടുകാര്‍ പോലും തെറ്റ് ചെയ്തപ്പോള്‍ ക്ഷമിച്ചുകൊടുത്തിട്ടുണ്ടെന്നും പക്ഷേ ഒരിക്കലും നമ്മള്‍ അങ്ങനെ ചെയ്യരുതെന്നും അഭിരാമി പറയുന്നു.

Advertisement