തികച്ചും നിര്‍ഭാഗ്യകരം, സുരേഷേട്ടനെ കുറിച്ച് ഇങ്ങനെ പറയേണ്ടതില്ലായിരുന്നു, വിവാദങ്ങളില്‍ പ്രതികരിച്ച് അഭിരാമി

95

ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന നടിയായിരുന്നു അഭിരാമി. മലയാളത്തില്‍ അടക്കം ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം അഭിരാമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ നടിയെ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.

Advertisements

മലയാളത്തില്‍ ഗരുഡന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് അവസാനമായി അഭിരാമി അഭിനയിച്ചത്. ഈ ചിത്രം വന്‍ഹിറ്റായിരുന്നു. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമാവുകയാണ് താരം.

Also Read: പച്ചമാങ്ങ രസം ഉണ്ടാക്കുന്നതിനിടെ ആയിരുന്നു അപകടം; മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്ക്

ഇപ്പോഴിതാ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശം രീതിയില്‍ പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഗരുഡന്‍ എന്ന ചിത്രത്തിന്റെ റിലീസ്.

വ്യക്തിപരമായി അദ്ദേഹത്തെ നന്നായി അറിയാം. അങ്ങനെയൊരാളെ കുറിച്ച് ഇത്തരത്തില്‍ പറയേണ്ടതില്ലായിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്നും അഭിരാമി പറഞ്ഞു.

Also Read: ഇത് ശെരിക്കും സര്‍പ്രൈസ്; നരന്റെ കുഞ്ഞിന്റെ പിറന്നാളിന് വന്നത് മലയാളത്തിലെ ആ സൂപ്പര്‍ താരം മാത്രം

ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്ക തോന്നുന്നുവെങ്കില്‍ ഒരിക്കലും അത് പറയാന്‍ മടിക്കരുത്. അവര്‍ അതേപ്പറ്റി പറയുന്നത് സമൂഹം പ്രോത്സാഹിപ്പിക്കണമെന്നും എന്നാല്‍ തനിക്ക് പറയാനുള്ളത് അത് തെറ്റായി ഉപയോഗിക്കാന്‍ പാടില്ലെന്നാണെന്നും അഭിരാമി പറഞ്ഞു.

Advertisement