ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ ദൈവം തന്നു, ക്രിസ്തുമതം സ്വീകരിച്ചതിനുള്ള കാരണം വെളിപ്പെടുത്തി മോഹിനി

211

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവര്‍ന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസല്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തിയത്.

Advertisements

ഗസല്‍ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം മറ്റു നടിമാരില്‍ നിന്നും അല്പം വ്യത്യസ്തമാണ്.

Also Read:ആ അടി ലാൽ സാറിന്റെ കരണം പുകച്ചിരിക്കും; വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ

കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2011ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഭരത് കൃഷ്ണസ്വാമി എന്നയാളെ വിവാഹം ചെയ്ത് അമേരിക്കയിലാണ് മോഹിനി ഇപ്പോള്‍. താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ പിറന്നതെന്ന് മോഹിനി പറയുന്നു.

Also Read: സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, പോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഒമർ ലുലു

ഒത്തിരി പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് താന്‍ പിറന്നതെന്നും അതിനാല്‍ തന്നെ ഓമനിച്ചുവളര്‍ത്തുകയായിരുന്നുവെന്നും മോഹിനി പറയുന്നു. ഇപ്പോള്‍ താന്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ജീവിക്കുകയാണെന്നും തന്റെ ജീവിതത്തില്‍ ദൈവം ഒത്തിരി അത്ഭുതങ്ങള്‍ നല്‍കിയിരുന്നുവെന്നും അതിനാലാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement