ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന നടി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ് താരത്തിനുള്ളത്. നിമിഷങ്ങൾക്കുള്ളിലാണ് താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇപ്പോഴിതാ റെഡ് കാർപെറ്റ് എന്ന ഷോയിലൂടെ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സിനിമാ ജീവിതത്തിന് വഴി തിരിവായത് മഞ്ജു വാര്യർ ആണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ; ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് ഒരു അഭിഭാഷകൻ എന്റെ ഫോട്ടോ എടുത്ത് ഒരു മാഗസിന് അയക്കട്ടെ എന്ന് ചോദിച്ചത്. വീട്ടുകാരോട് ചോദിച്ചിട്ട് ചെയ്‌തോളാൻ ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ ഫോട്ടോ എടുത്ത് ഗൃഹലക്ഷ്മിക്ക് അയച്ചു കൊടുക്കുകയും അതിൽ എന്റെ ഫോട്ടോ വരികയും ചെയ്തു.
ആ ഫോട്ടോ കണ്ടാണ് മഞ്ജു ചേച്ചിയും, ദിലീപ് ഏട്ടനും എന്നെ സിനിമയിലേക്ക് വിളിച്ചത്. പിന്നീട് ഒരുപാട് മലയാള സിനിമകളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു. മണിച്ചേട്ടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ ഞങ്ങൾ തമ്മിൽ എന്നും വഴക്കായിരുന്നു. ഞാൻ എന്ത് പറഞ്ഞാലും മണിച്ചേട്ടൻ വഴക്കിടും. ഞാൻ എന്ത് പറഞ്ഞാലും മണിച്ചേട്ടന് അത് കളിയാക്കുന്നത് പോലെ തോന്നും. അവസാന കാലത്ത് പോലും ഞങ്ങൾ വഴക്കിട്ടിരുന്നു.
കണ്മഷി എന്ന ചിത്രത്തിലാണ് ഞാൻ മണി ചേട്ടന്റെ കൂടെ അഭിനയിച്ചത്. വിദേശത്തു ഞങ്ങൾ ഷോ ചെയ്യാൻ ഒരുമിച്ച് ഉണ്ടായിരുന്നു. ഒരിക്കൽ മണി കിനാവിൻ കൊതുമ്പു വള്ളം എന്ന പാട്ട് ഞാൻ വെറുതെ പാടിയപ്പോൾ മണിച്ചേട്ടൻ വഴക്കുണ്ടാക്കി. ചേട്ടന് ഞാൻ ആളെ കളിയാക്കിയ പോലെയാണ് തോന്നിയത്. സത്യത്തിൽ ഞാൻ മനസ്സിൽ ഒന്നും വിചാരിച്ചിരുന്നില്ല.
Also Read
കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; ചിത്രം പങ്ക് വെച്ച് സ്‌നേഹ
മലയാളത്തിൽ പള്ളി മണിയാണ് നിത്യ അഭിനയിക്കുന്ന സിനിമ. തമിഴിൽ കണ്ണാനെ കണ്ണേ എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു.