വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്, പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

96

സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഈ അടുത്താണ് തമിഴ്‌നടൻ വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിജയിക്ക് പിന്നാലെ നടൻ വിശാലും രാഷ്ട്രീയത്തിലേക്ക് എന്ന വാർത്തയാണ് പുറത്തുവരുന്നത്.

Advertisements

നടന്റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ഉടൻ എന്നും സൂചന ലഭിച്ചു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിനെ ആണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം 2017 ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിശാൽ പത്രിക നൽകിയെങ്കിലും തള്ളിപ്പോയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്ന് സൂചിപ്പിച്ച് വിശാൽ തന്നെ രംഗത്ത് എത്തി.

also read
വാലിബന്‍ വീണ്ടും പിറകോട്ട് ; കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം വീണോ?
ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ മടിക്കില്ലെന്ന പരാമർശവുമായി വിശാൽ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സവിശേഷമായ തീരുമാനത്തിന് നിർബന്ധിതനായാൽ മടിക്കില്ല.

ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വിശാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Advertisement