നടി അഭിനയയുമായി പ്രണയത്തില്‍, വിവാഹം ഉടന്‍ എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് വിശാല്‍

269

തമിഴകത്തെ യുവ സൂപ്പര്‍താരവും തമിഴ് നടികര്‍ സംഘം തലവനുമായ താരമാണ് നടന്‍ വിശാല്‍. നിരവധി സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകളില്‍ നായകനായിട്ടുള്ള വിശാല്‍ മലയാളത്തിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.

Advertisements

അതേ സമയം ജീവകാരണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍ നിരയിലുള്ള സൂപ്പര്‍താരം കൂടിയാണ് വിശാല്‍. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒക്കെ വിശാല്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെ കൈയ്യടി നേടിയവ ആയിരുന്നു.

Also Read; ആണാണോ അതോ പെണ്ണാണോ എന്ന് ചോദ്യം, യുകെജി മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് അഞ്ജു റോഷ്, മനസ്സുതുറന്ന് താരം

കോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയമാണ് 45 വയസ്സുകാരനായ വിശാലിന്റെ കല്യാണ വാര്‍ത്തകള്‍. വിശാലും നടി അഭിനയയും തമ്മില്‍ അടുപ്പത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. താന്‍ വിവാഹത്തെ കുറിച്ച് നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായതിന് ശേഷമേ ആലോചിക്കൂവെന്ന് താരം പറഞ്ഞു.

Also Read: സ്വപ്‌നം കണ്ടപോലത്തെ ഭാര്യയാണ് രാധികയെന്ന് സുരേഷ് ഗോപി, ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്ന് ആരാധകര്‍

അനീഷ എന്ന യുവതിയുമായി 2019 ല്‍ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ആ വിവാഹം പിന്നീട് മുടങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അഭിനയയും വിശാലും വിവാഹിതരാവാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നത്.

Advertisement