ഞങ്ങള്‍ പരിചയപ്പെട്ടത് മാട്രിമോണിയിലൂടെ, ആദ്യം സൗഹൃദം പിന്നീട് പ്രണയമായി, ഇഷ്ടം വിനിതേട്ടന്‍ ദിവ്യച്ചേച്ചി ജോഡി; വിശാഖ് നായര്‍ പറയുന്നു

92

സൗഹൃദത്തിന്റെയും സുഹൃദ് ബന്ധത്തിന്റെയും കഥപറയുന്ന ചിത്രമാണ് നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം. ചിത്രം 2016ല്‍ ആണ് പുറത്തിറങ്ങിയത്. സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെല്ലാം അഭിനയിച്ചിരുന്നത് പുതുമുഖങ്ങളായിരുന്നു.

ചിത്രം വലിയ വിജയമാണ് നേടിയത്. ഗണേശ് രാജിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ഗായകനും നടനുമായ വിനീത് ശ്രീനിവാസനാണ്. അനു ആന്റണി, വിശാഖ് നായര്‍,തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Advertisements

ആനന്ദം എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് വിശാഖ് നായര്‍. ആനന്ദത്തിലെ വിശാഖ് അവതരിപ്പിച്ച കുപ്പി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടക്കുന്ന കുപ്പി എന്ന കഥാപാത്രം സിനിമയിലെ എനര്‍ജി തന്നെയായിരുന്നു.

Also Read: വിവാഹം അടുത്ത സമയത്ത് പഴയ കാമുകി ഹൻസികയുമായി ഒന്നിച്ച് ചിമ്പു, ഇത് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആനന്ദത്തിന് ശേഷം വിശാഖിനെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. ആദ്യ ചിത്രത്തിന് ശേഷം പുത്തന്‍പണം എന്ന സിനിമയിലാണ് വിശാഖ് അഭിനയിച്ചത്. ഇതിന് ശേഷം ചങ്ക്‌സ്, മാച്ച് ബോക്‌സ്, ചെമ്പരത്തിപ്പൂ, ആന ആലറലോട് അലറല്‍, ലോനപ്പന്റെ മാമോദീസ തുടങ്ങിയ സിനിമകളിലും വിശാഖ് നായര്‍ ഭാഗമായി.

ഈ അടുത്തിടെയായിരുന്നു വിശാഖിന്റെ വിവാഹം. വിശാഖിന്റെ നല്ല പാതി ജനപ്രിയയാണ്. ബംഗളൂരുവില്‍ വെച്ചാണ് ഇവരുവരുടെയും വിവാഹം നടന്നത്. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹ നിശ്ചയം. വിവാഹനിശ്ചയത്തിന് പിന്നാലെ ജനപ്രിയയെക്കുറിച്ച് വിശാഖ് സോഷ്യല്‍മീഡിയയില്‍ മനോഹരമായ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.

തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്ന് താരം പറഞ്ഞു. ‘ഞാന്‍ അല്ല എന്റെ പാരന്റ്‌സാണ് അത് കൈകാര്യം ചെയ്തിരുന്നത്. അങ്ങനെ അവര്‍ ഒരിക്കല്‍ ജനപ്രിയയ്ക്ക് ഇന്ററസ്റ്റ് അയച്ചു. ജനപ്രിയയുടെ പാരന്റ്‌സും ചേച്ചിയും ഇത് ജനപ്രിയയെ കാണിച്ചു.’ വിശാഖ് പറയുന്നു.

‘ഞാന്‍ അഭിനയിക്കുന്ന വ്യക്തിയായതുകൊണ്ട് അവര്‍ വിചാരിച്ചത് ഇതൊരു ഫേക്കായിട്ടുള്ള പ്രൊഫൈല്‍ ആയിരിക്കുമെന്നാണ്. ഇതിന് പിന്നാലെ ജനപ്രിയ എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഫേക്ക് അക്കൗണ്ട് മാട്രിമോണിയില്‍ കണ്ടുവെന്ന് പറഞ്ഞു.. അവിടെ നിന്ന് പിന്നീട് സൗഹൃദത്തിലെത്തി, പ്രണയമായി… വിവാഹമായി. ഞങ്ങള്‍ പരിചയപ്പെട്ട് എല്ലാം ഓക്കെയാണെന്ന് തോന്നിയപ്പോഴാണ് വിവാഹം.’ വിശാഖ് കൂട്ടിച്ചേര്‍ത്തു.

വിനീത് ശ്രീനിവാസന്‍ ദിവ്യ ദമ്പതികളെക്കുറിച്ചും വിശാഖ് മനസ്സുതുറന്നു. വിനീതേട്ടന്‍ സിനിമയിലുള്ള വ്യക്തിയാണ്. എന്നാല്‍ ദിവ്യ ചേച്ചി അങ്ങനെയല്ല. അവരുടെ ബോണ്ടിങ് എനിക്ക് ഇഷ്ടമാണ്. ഇരുവരെയും കണ്ടിരിക്കാനും രസമാണെന്ന് വിശാഖ് കൂട്ടിച്ചേര്‍ത്തു.

Advertisement