മലയാളികള്‍ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. ഇപ്പോഴും ചലച്ചിത്രം സജീവമായി തന്നെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും വാഴ്ത്തലുകളും ഇല്ലാത്ത സിനിമാഗ്രൂപ്പുകളും ഉണ്ടാകില്ല. ഫാസില്‍ എന്ന ചലച്ചിത്രകാരന്റെ മാസ്റ്റര്‍പീസ് വര്‍ക്കുകളില്‍ ഒന്നാണ് ഈ ചിത്രമെന്ന് സംശയമില്ലാതെ ആരും പറയും.
ടെലിവിഷനില്‍ എത്ര തണവണ വന്നാലും വീണ്ടും വീണ്ടും മലയാളികള്‍ മണിച്ചിത്രത്താഴ് കണ്ടു കൊണ്ടിരിക്കും. അത്രയേറെ റിപ്പീറ്റ് വാല്യു ഉള്ള ചിത്രമാണ് മണിച്ചിത്രത്താഴ്. നിത്യഹരിത ചിത്രമെന്ന് പോലും ഇതിനെ വിശേഷിപ്പിക്കാം. സംവിധായകന്‍ ഫാസില്‍ തന്നെ മണിച്ചിത്രത്താഴ് ചിത്രത്തെ ശാസ്ത്രത്തിന്റെ അടിത്തറയുടെ ഒരു ഹൊറര്‍ ചിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്.
സിനിമ സൂപ്പര്‍ഹിറ്റ് ആയതോടെ സിനിമയില്‍ അഭിനയിച്ചു തകര്‍ത്ത താരങ്ങളുടെ എല്ലാം മൂല്യവും ഉയര്‍ന്നു. മണിച്ചിത്രത്താഴ് സിനിമ കഥാഗതി കൊണ്ടും സിനിമയിലെ തമാശകളും പാട്ടുകളും ശാസ്ത്രപരമായ വിശദീകരണങ്ങള്‍ കൊണ്ടും എല്ലാം വ്യത്യസ്തമാണ്.
ചിത്രത്തില്‍ രാമനാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കന്നട നടന്‍ ഡോ ശ്രീധര്‍ ശ്രീറാം ആയിരുന്നു. ഈ കഥാപാത്രത്തെക്കുറിച്ച് നടന്‍ വിനീത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് നഷ്ടപ്പെട്ടു പോയ ഒന്നായിരുന്നു ഈ കഥാപാത്രമെന്നാണ് വിനീത് പറയുന്നത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു. രാമനാഥന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഫാസില്‍ വിനീതിനെ സമീപിച്ചപ്പോള്‍ താരം മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. അതോടെ ആ അവസരം നഷ്ടപ്പെട്ടു. എന്നാല്‍ ഹിന്ദി റീമേക്കില്‍ രാമനാഥനെ അവതരിപ്പിച്ചത് വിനീതായിരുന്നു.
അതേസമയം, രാമനാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീധര്‍ ശ്രീറാം പറയുന്നത് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഈ കഥാപാത്രമെന്നായിരുന്നു. ശരിക്കും ഒരു ചരിത്രം തന്നെയായിരുന്നു മണിച്ചിത്രത്താഴ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.