ജയിലറിലെ അഭിനയത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് വിനായകന്‍. ഉമ്മന്‍ചാണ്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വിനായകനെ ജയിലറിലെ പ്രകടനത്തോടെ വാഴ്ത്തുകയാണ് ഓരോരുത്തരും.
തന്റെ പെരുമാറ്റമല്ല തന്നിലെ നടനെയാണ് സ്നേഹിക്കേണ്ടതെന്ന് തെളിയിച്ചിരിക്കുകയാണ് വിനായകന്‍. ഇപ്പോഴിതാ താന്‍ സിനിമയില്‍ എത്തിയതിനെ കുറിച്ച് വിനായകന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അഭിനിവേശം കൊണ്ടല്ല താന്‍ സിനിമയില്‍ എത്തിയത്. ഭക്ഷണം കഴിക്കാനുള്ള ഉപാധിയായിട്ട് മാത്രമായിരുന്നു താന്‍ സിനിമകളെ കണ്ടതെന്നും സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു തനിക്ക് അവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നതെന്നും അദ്ദേഹമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വിനായകന്‍ പറയുന്നു.
പാഷനൊന്നുമില്ലായിരുന്നു. ഒരു നടനാവണമെന്ന് ഒരിക്കലും തന്റെ ആവശ്യമായിരുന്നില്ലെന്നും കൈയ്യില്‍ കാശൊന്നുമില്ലായിരുന്നുവെന്നും തമ്പി സാറാണ് അന്ന് തന്റെ കൂടെ നിന്നതെന്നും അദ്ദേഹത്തിന്റെ പടത്തിന്റെ ഷൂട്ടിങ് തുടങ്ങാറായപ്പോഴായിരുന്നു താന്‍ പോയി കണ്ടതെന്നും വിനായകന്‍ പറയുന്നു.
തനിക്ക് വേണ്ടി ഒരു കഥാപാത്രമൊന്നും ആ ചിത്രത്തിലില്ലായിരുന്നു. എന്നാല്‍ തനിക്ക് വേണ്ടി ഒരു ഐ സ്പീഡ് ഷോട്ട് താന്‍ പടത്തില്‍ വെച്ചിരുന്നുവെന്നും ആ സിനിമ റിലീസായതോടെ തനിക്ക് അടുത്ത ചിത്രത്തില്‍ അവസരം കിട്ടിയെന്നും പിന്നീട് ഓരോ സിനിമകളായി വന്നുകൊണ്ടേയിരുന്നുവെന്നും താരം പറയുന്നു.