ഇത് നമ്മുടെ നൂലുണ്ട തന്നെയാണോ, ഗംഭീര മേക്കോവറിൽ ഞെട്ടിച്ച് നടൻ വിജീഷ്; ഞെട്ടിപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ കാരണം ഇങ്ങനെ

452

ചില താരങ്ങളുടെ യഥാർത്ഥ പേര് പലപ്പോഴും നാം അറിയാറില്ല. ചിലരെ സിനിമയിലെ കാഥാപാത്രത്തിന്റെ പേരിലാണ് പലപ്പോഴും അറിയുന്നത്. ഇത്തരത്തിൽ അറിയപ്പെടുന്ന താരമാണ് നടൻ വിജീഷ്. നമ്മൾ എന്ന ചിത്രത്തിലെ നൂലുണ്ട എന്ന പേരിലാണ് താരം ഇപ്പോഴും അറിയപ്പെടുന്നതാണ് ശ്രദ്ധേയം. സമാനമായ നിരവധി വേഷങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്.

കുറേ കാലമായി അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന വിജീഷ് ഇപ്പോൾ തിരിച്ച് വരികയാണ്. പുതിയ സിനിമയിൽ അഭിനയിക്കാൻ എത്തിയ വിജീഷിന്റെ ലുക്കാണ് ഇപ്പോൾ വൈറലാവുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്.

Advertisements

Also read; ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി, ഞാൻ എവിടെപ്പോയാലും എന്നെ കെയർ ചെയ്യാനും എന്റെ കാര്യങ്ങൾ നോക്കാനും എന്നെ കൊണ്ടുപോവാനുമൊക്കെയാണ് ആൾ വരുന്നത്; അതിഥിയെ കുറിച്ച് അമൃത നായർ

ഇത് നമ്മുടെ പഴയ നൂലുണ്ട തന്നെയാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. ശരീരഭാരം കുറച്ച് മെലിഞ്ഞ് അതീവ സുന്ദരനായിട്ടാണ് വിജീഷ് എത്തിയിരിക്കുന്നത്. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ നടൻ പറയുന്നു.

വിനീത് കുമാർ നായകനായി അഭിനയിക്കുന്ന സൈമൺ ഡാനിയേൽ എന്ന ചിത്രത്തിലൂടെയാണ് വിജീഷ് തിരിച്ച് വരവിനൊരുങ്ങുന്നത്. സാജൻ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് വിനീതാണെന്നാണ് വിജീഷ് പറയുന്നത്. ചിത്രത്തിൽ വിനീതിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായ ആർക്കിയോളജിസ്റ്റ് സന്തോഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

നടന്റെ വെളിപ്പെടുത്തൽ വായിക്കാം;

‘ഏകദേശം ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ തിരിച്ച് വരുന്നത്. അഭിനയത്തിൽ നിന്ന് മാറി നിന്നന്നേയുള്ളൂ. പക്ഷേ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഖത്തറിൽ ബിസിനസുണ്ട്. അതിനൊപ്പം കുറച്ച് യാത്രകളും എന്റേതായ ചില കാര്യങ്ങളുമൊക്കെയായി പോവുകയായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നത്.

സിനിമയോടുള്ള പാഷൻ തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിച്ചത്. ഇപ്പോഴും നൂലുണ്ട എന്ന് ആളുകൾ വിളിക്കുമ്പോൾ സന്തോഷമാണ്. കാരണം നമ്മൾ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ വർഷങ്ങൾക്ക് ശേഷവും അറിയപ്പെടുകയെന്നത് ഒരു ഭാഗ്യമാണ്. അത് ആളുകൾ സ്വീകരിച്ചതു കൊണ്ടാണല്ലോ ആ പേരിൽ തന്നെ വിളിക്കുന്നത്.

Also read; ക്രിക്കറ്റ് ലോകത്തെ കത്തിക്കയറിയ പ്രണയങ്ങളും വിവാദങ്ങളും; ഞെട്ടിച്ചത് ശ്രീശാന്തിനെതിരെയുള്ള കാമുകിയുടെ വെളിപ്പെടുത്തൽ

ഇപ്പോൾ ഭക്ഷണത്തിലൊക്കെ നന്നായി ശ്രദ്ധിക്കും. പൂർണമായും വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് മാറി. വൈകുന്നേരം 5.30 കഴിഞ്ഞാൽ പിന്നെ ഞാൻ ഒരു ഭക്ഷണവും കഴിക്കില്ല. ഷുഗർ, ഫ്രൈഡ് ഫുഡ്, മൈദ തുടങ്ങിയ വസ്തുക്കളൊക്കെ പൂർണമായും ഒഴിവാക്കി. ഇനി മധുരം കഴിക്കണമെന്ന് തോന്നിയാൽ ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കരയിട്ട് കുടിക്കും. പിന്നെ രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കത്തേതും കൂട്ടി ബ്രഞ്ച് ആയിട്ടാണ് കഴിക്കാറ്. ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ മോണിംഗ് വർക്കൗട്ടും മെഡിറ്റേഷനും ചെയ്യുന്നുണ്ട്.

Advertisement