മലയാള സിനിമയില്‍ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന അതുല്യ നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കന്‍ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ നാടക വേദയില്‍ നിന്നും ആയിരുന്നു സിനിമയില്‍ എത്തിയത്.
ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അഭിനയമോഹത്തെ കുറിച്ചും സിനിമയെ കുറിച്ചും വിജയരാഘവന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഏത് തരം കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹമുള്ള ആളാണ് താനെന്നും സിനിമയില്‍ അഭിനയിക്കുമ്പോള്‍ കുറഞ്ഞ നിമിഷത്തേക്കെങ്കിലും നമുക്ക് ആര് വേണമെങ്കലും ആവാമെന്നും വിജയരാഘവന്‍ പറയുന്നു.
കള്ളനാവാം, പോലീസാവാം, രാഷ്ട്രീയക്കാരനും രാജാവും കള്ളനും വരെയാവാം. അങ്ങെനെ ജീവിതത്തില്‍ ആവാന്‍ പറ്റാത്ത പലതും നമുക്ക് സിനിമയില്‍ ആവാന്‍ കഴിയുമെന്നും അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും വിജയരാഘവന്‍ പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ആന്റണിയാണ് വിജയരാഘവന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. പേരല്ലൂര്‍ പ്രിമിയര്‍ ലിഗ് എന്ന ടിവി സീരിസ് ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതില്‍ നിഖില വിമലും സണ്ണി വെയ്‌നുമാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.