ഞാനറിയാതെ മകള്‍ പല വഴിക്ക് പോയി, എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും, അച്ഛനെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്, വിജയകുമാര്‍ പറയുന്നു

743

വയസായ അമ്മൂമ്മയും സഹോദരിയും അമ്മയും താമസിക്കുന്ന വീട്ടിലെത്തി നടന്‍ കൂടിയായ വിജയകുമാര്‍ ഭീഷണി മുഴക്കിയെന്ന് മകള്‍ അര്‍ഥന ബിനു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗേറ്റ് അടച്ചിട്ട വീട്ടില്‍ അതിക്രമിച്ചു കയറി ഭീ ഷ ണി മുഴക്കുകയായിരുന്നു എന്നാണ് വീഡിയോ സഹിതം അര്‍ഥന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Advertisements

വിജയകുമാര്‍ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നെത്തുന്ന വീഡിയോ അര്‍ഥന പങ്കിട്ടിരുന്നു. പോലീസില്‍ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നതെന്നും നടി കൂടിയായ അര്‍ഥന കുറിച്ചു. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.

Also Read: സ്‌നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാമെന്ന് സാമന്ത, വീണ്ടും പ്രണയത്തിലാണെന്ന് ഗോസിപ്പ്, സിനിമയില്‍ നിന്നും വലിയ ഇടവേളയെടുക്കാനൊരുങ്ങി താരം

തന്നെയും അമ്മയെയും സഹോദരിയെയും വിജയകുമാര്‍ ഭീഷണിപ്പെടുത്തുന്നതിനെതിരെ പോലീസില്‍ കൊടുത്ത കേസ് നിലനില്‍ക്കുന്നുണ്ടെനനും അര്‍ഥന പറയുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നും വിജയകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് നടി കുറിച്ചു.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയകുമാര്‍. താന്‍ അന്ന് കുട്ടികളെ കാണാന്‍ പോയതായിരുന്നുവെന്നും ഇളയമകള്‍ പ്ലസ് ടു പാസായിരുന്നുവെന്നും അവരെയെല്ലാം ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് അങ്ങോട്ടേക്ക് പോയതെന്നും വിജയകുമാര്‍ പറയുന്നു.

Also Read: നിങ്ങള്‍ നല്ല സുഹൃത്തുക്കളായാലും നിങ്ങള്‍ക്കുള്ളില്‍ ചെറിയ ഇഷ്ടമുണ്ടെങ്കില്‍ പോലും നിങ്ങളെ ഒരു 25 തവണയെങ്കിലും വിവാഹം കഴിപ്പിക്കും, അനുഭവം ഗുരു, സാഗറിനേയും സെറീനയെയും ഉപദേശിച്ച് സുചിത്ര

ഒരു അച്ഛന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വം തനിക്ക് അവരോടുണ്ട്. മകളുടെ ആവശ്യത്തിനായി കുറച്ച് പണം താന്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നുവെന്നും ഈ പണം കിട്ടിയോ എന്നൊക്കെ തനിക്ക് അവരോട് ചോദിക്കണമായിരുന്നുവെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ വീട്ടിലേക്ക് പോയപ്പോള്‍ ഇളയമകള്‍ വീടിന് മുന്നിലുണ്ടായിരുന്നു. അവളോട് പഠനകാര്യങ്ങള്‍ ചോദിച്ചപ്പോള്‍ മഴ പെയ്തുവെന്നും ഗേറ്റ് തുറന്നുതന്ന് അവള്‍ അകത്തേക്ക് പോയി എന്നും താന്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ വാതില്‍ ആരും തുറന്നുതന്നില്ലെന്നും ജനാല വഴിയാണ് അവരൊടൊക്കെ സംസാരിച്ചതെന്നും വിജയകുമാര്‍ പറഞ്ഞു.

അതിനിടെ അര്‍ത്ഥന ഇറങ്ങിവന്നു. താന്‍ വിചാരിച്ചത് അവള്‍ കാനഡിയിലാണെന്നും തന്റെ അനുവാദം കൂടാതെ മകളെ കാനഡയിലയച്ചതിന് നേരത്തെ താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അതിനിടെ അവള്‍ സിനിമയില്‍ അഭിനയിച്ചതായി അറിഞ്ഞുവെന്നും തന്റെ ശത്രുക്കളുടെ പടത്തിലായിരുന്നു മകള്‍ അഭിനയിച്ചതെന്നറിഞ്ഞപ്പോള്‍ ദേഷ്യം വന്നുവെന്നും വിജയകപമാര്‍ കൂട്ടിച്ചേര്‍ത്തു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement