പുതിയ സിനിമ തുടങ്ങും മുമ്പേ അവിടെ പോകാറുണ്ട്, വൈറലായ വീഡിയോയില്‍ വിജയ് അന്ന് പറഞ്ഞതിങ്ങനെ, വെളിപ്പെടുത്തല്‍

73

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് ദളപതി വിജയ്. രാജ്യത്താകമാനം ആരാധകരുള്ള താരത്തിന്റെ സ്റ്റൈലുകളെല്ലാം ആരാധകര്‍ക്ക് ഒത്തിരി പ്രിയപ്പെട്ടതാണ്. തന്റെ പുതിയ സിനിമ ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് അഭിമുഖം നല്‍കുന്ന ഒരു പതിവ് താരത്തിനുണ്ട്.

Advertisements

ഇപ്പോഴിതാ അങ്ങനെയൊരു അഭിമുഖത്തില്‍ വിജയ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളരെ സരസമായിട്ടാണ് വിജയ് വീഡിയോയില്‍ സംസാരിക്കുന്നത്.

Also Read:റിലീസ് ചെയ്യാനിരിക്കെ സോഷ്യല്‍മീഡിയയില്‍ ലീക്കായി ടീസര്‍, ഞെട്ടലില്‍ മലൈക്കോട്ടൈ വാലിബന്റെ അണിയറപ്രവര്‍ത്തകര്‍

നടി തൃഷയ്‌ക്കൊപ്പമായിരുന്നു വിജയ് അഭിമുഖത്തിലെത്തിയത്. അവതാരക ചോദിച്ച ഒരു ചോദ്യമെന്നത് അമ്മ ഉണ്ടാക്കുന്ന ബിരിയാണിയാണോ ഭാര്യ ഉണ്ടാക്കുന്ന ബിരിയാണിയാണോ എന്നതായിരുന്നു. ഇതിന് മറുപടിയായി തന്റെ കുക്ക് വെക്കുന്ന ബിരിയാണിയാണെന്നായിരുന്നു വിജയ് പറഞ്ഞത്.

അമ്മയും ഭാര്യയും വെക്കുന്ന ബിരിയാണി കൊള്ളാമെന്നും ബിരിയാണി കഴിച്ചാല്‍ അന്ന് പിന്നെ ഒന്നും കഴിക്കേണ്ടെന്നും വിജയ് ലളിതയമായി ഉത്തരം നല്‍കി. ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് കോവിലില്‍ പോകുന്ന ശീലം ഇല്ലേ എന്നും അവതാരക വിജയിയോട് ചോദിക്കുന്നുണ്ട്.

Also Read: മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്ത മമ്മൂട്ടി; അപൂർവ്വമായി സംഭവിക്കുന്ന ആ കാര്യവും ഈ സിനിമയിലുണ്ട്!

താന്‍ കോവിലില്‍ പോകാറുണ്ടെന്നും, നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ പോകാറുണ്ടെന്നും താരം പറഞ്ഞു. ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. വിജയ് വളരെ തന്ത്രപരമായിട്ടാണ് മറുപടി നല്‍കാറുള്ളതെന്ന് തൃഷയും വീഡിയോയില്‍ പറയുന്നുണ്ട്.

Advertisement