പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള സൂപ്പര്‍താരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളില്‍ 95 ശതമാനം ചിത്രങ്ങളും തകര്‍പ്പന്‍ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങള്‍ക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.
സമകാലീന സാഹൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ എല്ലാം തന്റെ നിലപാട് സിനിമയില്‍ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താരം കൂടിയാണ് വിജയ്. തമിഴ്‌നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവരുകയാണ് ദളപതി വിജയ്.
വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വിജയിയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയ ഒരു വിദ്യാര്‍ത്ഥിക്ക് ഡയമണ്ട് നെക്ലേസ് സമ്മാനിച്ചിരിക്കുകയാണ് വിജയ്.
നന്ദിനി എന്ന കുട്ടിക്കാണ് വിജയ് വിലപിടിപ്പുള്ള സമ്മാനം നല്‍കിയത്. പ്ലസ്ടു പരീക്ഷയില്‍ 600 ല്‍ 600 മാര്‍ക്കും നേടിയാണ് നന്ദിനി വിജയിച്ചത്. ഡിണ്ടിഗല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് എസ് നന്ദിനി.
വിജയ് സമ്മാനിച്ച മാലയ്ക്ക് ഏകദേശം 10ലക്ഷത്തോളം വിലവരും. പരിപാടിയില്‍ വെച്ച് വേദിയിലേക്ക് നന്ദിനിയെയും അമ്മയെയും വിളിച്ചാണ് താരം ഡയമണ്ട് നെക്ലേസ് സമ്മാനിച്ചത്. പിന്നീട് നന്ദിനിയോടും അമ്മയോടും സംസാരിച്ച വിജയ് ഇവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും കൂടി.