രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ സിനിമയിലേക്കില്ല, രാഷ്ട്രീയ പ്രവേശനത്തില്‍ സൂചന നല്‍കി വിജയ്, നിര്‍ണായ വിവരങ്ങള്‍ പുറത്തുവിട്ട് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍

338

പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള സൂപ്പര്‍താരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളില്‍ 95 ശതമാനം ചിത്രങ്ങളും തകര്‍പ്പന്‍ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങള്‍ക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.

Advertisements

സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ എല്ലാം തന്റെ നിലപാട് സിനിമയില്‍ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താരം കൂടിയാണ് വിജയ്. തമിഴ്നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവര്‍ന്നിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊതുവെയുള്ള സംസാരം.

Also Read: ശരിക്കും സ്പിരിറ്റില്‍ വെള്ളമടിച്ചിട്ടാണോ മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് ആരാധകര്‍, സംശയം തീര്‍ത്ത് കിടിലന്‍ മറുപടിയുമായി സംവിധായകന്‍

ഇതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനകള്‍ശക്തമായിരിക്കുകയാണ്. 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ 2026 ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലോ മത്സരിക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസം ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ മണ്ഡലങ്ങളിലെ ചുമതലക്കാരുമായി വിജയിയുടെ ആലോചനായോഗം നടന്നിരുന്നു. ഇപ്പോഴിതാ ഈ മീറ്റിങ്ങില്‍ വിജയ് സംസാരിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഭാരവാഹികള്‍.

Also Read: മണിച്ചേട്ടന്റെ കൈയ്യില്‍ നിന്നും മുഖത്ത് നല്ലൊരു അടി കിട്ടി, ശരിക്കും എന്റെ ഭാഗത്തെ തെറ്റുകൊണ്ട് തന്നെയായിരുന്നു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സിനി വര്‍ഗ്ഗീസ്

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ സിനിമയില്‍ അഭിനയിക്കില്ലെന്നും മുഴുവന്‍ ശ്രദ്ധയും രാഷ്ട്രീയത്തില്‍ ആയിരിക്കുമെന്നും താരം പറഞ്ഞതായി ഇവര്‍ പറയുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ അടുത്ത നടപടിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു യോഗം വിളിച്ചതെന്നാണ് സൂചന

Advertisement