സ്റ്റേജിലെ ലൈറ്റുകള്‍ അവള്‍ക്ക് തലവേദന ഉണ്ടാക്കും, ഇപ്പോഴും അസുഖം മാറിയിട്ടില്ല; സമാന്തയെ കുറിച്ച് വിജയ്

523

സ്വന്തം കഴിവുകൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് സമാന്ത റുത്ത് പ്രഭു. സിനിമാ ജീവിതത്തിനിടെ തകര്‍ച്ചയും ഉയര്‍ച്ചയും ഈ നടി നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാല്‍ അതെല്ലാം അതിജീവിച്ച് വന്ന സാമന്തയെ ശരിക്കും തളര്‍ത്തിയത് മയോസിറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ്. നടി തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് തന്റെ രോഗത്തെക്കുറിച്ച് സാമന്ത പറഞ്ഞത്.

Advertisements

ഇപ്പോഴും സാമന്ത അതിനോട് പൊരുതി കൊണ്ടിരിക്കുകയാണ് എന്ന് നടന്‍ വിജയ് ദേവ്‌രകൊണ്ട വേദിയില്‍ വെച്ച് പറഞ്ഞു. ഈ രോഗം വന്നതോടെ നടിക്കി പല സിനിമകള്‍ നഷ്ടപ്പെട്ടു, മയോസിറ്റിസ് നടിയെ മാനസികമായും തളര്‍ത്തി. ഇതില്‍ നിന്നെല്ലാം പുറത്തു കടക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര നടത്തുകയും ചെയ്തിരുന്നു സാമന്ത.

Also readദിലീപിന്റെ സഹോദരിയെ ഓര്‍മ്മയുണ്ടോ ? ; നടി പ്രിയയുടെ പുതിയ ലുക്ക് കണ്ടോ

ഇപ്പോഴിതാ വിജയ് ദേവ്‌രകൊണ്ടക്കൊപ്പം അഭിനയിക്കുന്ന കുശി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് എത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇവിടെവെച്ച് നടന്‍ സാമന്തയെക്കുറിച്ച് പറയുകയും ചെയ്തു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി 60%ത്തോളം പൂര്‍ത്തിയായപ്പോള്‍ ജൂലായില്‍ ആണ് സാമന്തയുടെ ആരോഗ്യനില വഷളായത്.

എന്തായിരിക്കും നടിയുടെ കുഴപ്പമെന്ന് ഞാനും സംവിധായകനും അത്ര കാര്യമാക്കി എടുത്തിരുന്നില്ല . പിന്നീടാണ് അതിന്റെ തീവ്രത മനസ്സിലായത്. തുടക്കത്തില്‍ സാമന്തയും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല , കുറച്ചു കഴിഞ്ഞപ്പോഴാണ് നടി തന്നെ അതേക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ പോലും അവര്‍ പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. സ്റ്റേജിലെ ലൈറ്റുകള്‍ അവള്‍ക്ക് തലവേദന ഉണ്ടാക്കും . പക്ഷേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് അത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് നടന്‍ പറഞ്ഞു.

Advertisement