എല്ലാം നഷ്ടപ്പെട്ട് റോഡിലിറങ്ങേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്, ഭാര്യയോട് മാത്രമല്ല ആരോടും പ്രണയം തോന്നാം, മനസ്സുതുറന്ന് വിജയ് ബാബു

175

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിജയ് ബാബു. അഭിനയരംഗത്തും നിര്‍മ്മാണത്തിലും എല്ലാം തിളങ്ങിയിട്ടുള്ള താരമാണ് വിജയ് ബാബു. ടെലിവിഷനിലൂടെ കടന്നുവന്ന വിജയ് ബാബു പിന്നീട് സിനിമകളില്‍ സജീവമാവുകയായിരുന്നു.

Advertisements

താരം അവതരിപ്പിച്ച ചിത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. അതുപോലെ സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. വിജയ് ബാബുവിന്റെ കമ്പനി നിര്‍മ്മിച്ച ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

Also Read: അടുത്ത സുഹൃത്തുക്കള്‍ വരെ മോശമായി സംസാരിക്കുന്നു, മോള്‍ക്ക് ഉടനെയൊന്നും വിവാഹം ഉണ്ടാവില്ല, തുറന്നുപറഞ്ഞ് അമൃതയുടെ അമ്മ

എത്ര തിരക്കാണെങ്കില്‍ പോലും തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് ഈ നടന്‍. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് വിജയ് ബാബു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്.

ഖല്‍ബ് എന്നൊക്കെ പറയുന്നത് പോലെ ഒരു വാക്കാണ് പ്രണയം എന്നതും. എല്ലാറ്റിനോടും നമുക്ക് പ്രണയം തോന്നാമെന്നും ഭാര്യയോട് മാത്രം തോന്നുന്ന ഒന്നല്ല പ്രണയമെന്നും തന്നെ സ്‌നേഹിക്കുന്ന എല്ലാറ്റിനോടും തോന്നാമെന്നും വിജയ് ബാബു പറയുന്നു.

Also Read:അതെ ആറാം തമ്പുരാനില്‍ നടി ഉര്‍വശിയും അഭിനയിച്ചു , തെളിവ് ഇതാ !

ജീവിതത്തിലെ ഉയര്‍ച്ചകളും താഴ്ചകളും താന്‍ കണ്ടിട്ടുണ്ട്. തന്റെ ചെറിയ പ്രായത്തില്‍ തന്നെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും 26ാമത്തെ വയസ്സില്‍ റോഡിലിറങ്ങേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും എന്നാല്‍ അവിടെ നിന്നെല്ലാം താന്‍ തിരികെ കേറി വന്നിട്ടുണ്ടെന്നും വിജയ് ബാബു പറയുന്നു.

ദുബായില്‍ നിന്നും നാട്ടിലേക്ക് വന്നത് സീറോയിലായിരുന്നു. പിന്നീട് എല്ലാം തുടങ്ങിയത് സീറോയില്‍ നിന്നാണെന്നും പല ജോലികള്‍ ചെയ്തിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തോളമെടുത്താണ് നഷ്ടപ്പെട്ട ജീവിതം തിരികെ പിടിച്ചതെന്നും വിജയ് ബാബു പറഞ്ഞു.

Advertisement