കാമുകിക്കൊപ്പമാണ് ഖുശ്ബുവിന്റെ ആ സിനിമ കാണാന്‍ പോയത്, വെളിപ്പെടുത്തലുമായി വിജയ്, ആരാണ് ആ കാമുകിയെന്ന ചോദ്യവുമായി പിന്തുടര്‍ന്ന് ആരാധകര്‍

87

വിജയ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം തന്റെ സിനിമകളിലൂടെയെല്ലാം താന്‍ എന്താണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് എത്രത്തോളമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

Advertisements

ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. തമിഴ് സിനിമാലോകത്ത് വലിയ ബ്രാന്‍ഡ് വാല്യു ഉള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായി മാറാറുണ്ട്. ഓരോ സിനിമയും മിക്കതും 200 കോടി കളക്ഷന്‍ എങ്കിലും നേടാറുണ്ട്.

Also Read: വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്; മല്ലികയുടെ ചോദ്യത്തിന് കല്പനയുടെ മറുപടി

അദ്ദേഹത്തെ ഇളയ ദളപതി എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആരാധകര്‍ക്ക് വലിയ പ്രധാന്യം നല്‍കുന്ന താരം, തന്റെ കഷ്ടപ്പെടുന്ന ആരാധകര്‍ക്ക് സഹായവും എത്തിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ‘വാരിസ്’ റിലീസിന് ഒരുങ്ങുകയാണ്.

വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ വാരിസ് ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് വിജയ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ ലഹരി എന്നുപറയുന്നത് ആരാധകരാണെന്ന് വിജയ് പറയുന്നു. മറക്കാനാവാത്ത ഒരു സിനിമ നല്‍കണമെന്നായിരുന്നു സംവിധായകന്‍ തന്നോട് പറഞ്ഞതെന്നും എന്നാല്‍ തനിക്ക് മറക്കാനാവാത്ത സിനിമ സമ്മാനിച്ച അദ്ദേഹത്തിന് നന്ദിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Also Read: വിദേശയാത്രയിലെ ചിത്രവുമായി താരദമ്പതികൾ, മഞ്ഞ്‌പ്പോലെ നൈർമ്മല്യം എന്ന് ആരാധകർ

അതിനിടെ പ്രശസ്ത നടി ഖ്ുശ്ബുവിന്റെ സിനിമ കാണാന്‍ താന്‍ കാമുക്കൊപ്പം പോയ കഥയും വിജയ് പറഞ്ഞു. എന്നാല്‍ ആരാണ് കാമുകിയെന്ന് അവതാരക ചോദിച്ചു. ഈ ചോദ്യം ചിരിച്ചുകൊണ്ട് തമാശരൂപേണെ ഒഴിവാക്കുകയായിരുന്നു വിജയ്.

Advertisement