ഒന്നിന് പുറകെ ഓരോ സിനിമ നടന് വിജയിയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ കുതിച്ചത്.
Also Read: വിവാഹം വേണ്ട, ലിവിങ് ടുഗെതര്‍ മതിയെന്ന് ശ്രുതി ഹാസ്സന്‍, വൈറലായി കാമുകനൊപ്പമുള്ള ദീപാവലി ചിത്രങ്ങള്‍
അടുത്തിടെ ലിയോയുടെ സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെല്ലാം സക്സസ് മീറ്റില്‍ പങ്കെടുത്തിരുന്നു. വിജയിയുടെ വാക്കുകള്‍ക്ക് വേണ്ടിയായിരുന്നു പ്രേക്ഷകര്‍ ഏറെ കാത്തിരുന്നത്. ആദ്യം വിജയ് സംസാരിച്ചത് നടി തൃഷയെ കുറിച്ചായിരുന്നു.
ഒരു പെണ്‍കുട്ടി 20ാമത്തെ വയസ്സില്‍ നായികയാവുക എന്നത് വലിയ കാര്യമല്ല. എന്നാല്‍ ആ പെണ്ണ് ഇരുപത് വര്‍ഷത്തോളമായി ഒരു ഹീറോയിനായി തുടരുകയെന്നത് വലിയ കാര്യമാണ്. അതും അതേ എനര്‍ജിയോടെയും സൗന്ദര്യത്തോടെയുമെന്നും നമ്മുടെ രാജകുമാരി കുന്ദവൈയെ കുറിച്ചാണ് പറയുന്നതെന്നും വിജയ് പറഞ്ഞു.
ഗില്ലി എന്ന ചിത്രത്തിലായിരുന്നു ആദ്യം തൃഷയും വിജയിയും ഒന്നിച്ചത്. 2004ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇപ്പോള്‍ 19 വര്‍ഷത്തിന് ശേഷമാണ് ലിയോയിലൂടെ വിജയിയും തൃഷയും നായികയും നായകനുമായി എത്തുന്നത്.