നേരത്തെ സിനിമയിലെത്തിയെങ്കിലും മല്ലുസിംഗ് എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഉണ്ണിയായി മാറിയത്. എന്നാല്‍ ഇതേ മല്ലു സിംഗിന് ശേഷം ഉണ്ണി സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ് ചെയ്തത്. കരിയര്‍ കത്തി കയറുമ്പോള്‍ ഉണ്ണി മുകുന്ദന് എന്തിനത്തരമൊരു തീരുമാനമെടുത്തു?. സിനിമയിലെ പല സുഹൃത്തുക്കളും ചോദിച്ച ചോദ്യം. ഈ ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ഉത്തരം നല്‍കിയിരിക്കുകയാണ് താരം.
താന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സാധിക്കാതെ വന്നതാണ് സിനിമയില്‍ നിന്ന് ഒരു ബ്രേക്കുണ്ടായതിന് കാരണമെന്ന് ഉണ്ണി അഭിമുഖത്തില്‍ വ്യക്തമാക്കി. അവളെ വിവാഹം സാധിക്കാതെ വന്നതോടെ താന്‍ കടുത്ത മദ്യപാനത്തിനും, പുകവലിക്കും അടിമപ്പെട്ട് പോയെന്നും ഉണ്ണി പറഞ്ഞു. നാട്ടില്‍ നിന്നും ഉണ്ണി നേരെ അഹമ്മദാബാദിലേയ്ക്ക് പോയി, ഒമ്പത് മാസം അവിടെ ചിലവിട്ടു.
സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി എന്നാല്‍ ഇതിനിടയില്‍ വൃതമെടുത്ത് ശബരിമലയില്‍ പോയി. ആ സമയമാണ് വിക്രമാദിത്യനിലെ റോളിന് വേണ്ടി ലാല്‍ ജോസ് ചേട്ടന് വിളിക്കുന്നതെന്നും പിന്നീട് സിനിമയിലേക്ക് തന്നെ തിരിയുകയായിരുന്നുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.