പതിനേഴാമത്തെ വയസ്സില്‍ മലയാള സിനിമയിലേക്ക് എത്തിയ ആളാണ് ഉണ്ണി മുകുന്ദന്‍. ആരുടെയും പിന്തുണയില്ലാതെ സിനിമ ലോകത്തേക്ക് എത്തിയ ഉണ്ണി മുകുന്ദന്‍ പഠനവും ജോലിയും നാടുമൊക്കെ ഉപേക്ഷിച്ച്, കൊച്ചിയില്‍ എത്തിയ കാലഘട്ടത്തെ കുറിച്ച് ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഈ കാലത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്ത് ജയ്സില്‍ ഓര്‍മിപ്പിച്ചതോടെ വിതുമ്പലോടെ ആ കാര്യങ്ങള്‍ ‘മലയാളികളുടെ മസില്‍ അളിയന്‍’ തുറന്ന് പറഞ്ഞത്.
ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ :
”എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു.
പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു.
കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍. ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു.
ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.”-ഉണ്ണി ഓര്‍ത്തെടുത്തു.