മാളികപ്പുറത്തെ ആ രീതിയില്‍ കാണുന്നവര്‍ എന്റെ ജയ് ഗണേഷ് തിയ്യേറ്ററില്‍ വന്ന് കാണാതിരിക്കൂ, തുറന്നടിച്ച് ഉണ്ണിമുകുന്ദന്‍

68

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:ഇരുപതോ അതിലധികമോ പ്രണയം ഉണ്ടായിട്ടുണ്ട്, ഒരു ബന്ധവും വിവാഹം വരെ എത്തിയില്ല ; ഷക്കീല

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

മാളികപ്പുറത്തിന് പിന്നാലെ ജയ്ഗണേഷ് എന്ന ചിത്രവുമായിട്ടാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. തന്റെ സിനിമകള്‍ ഹിറ്റാവാന്‍ വേണ്ടി ഉണ്ണിമുകുന്ദന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയാണെന്നാണ് ഇതില്‍ ഒരുവിഭാഗത്തിന്റെ ആരോപണം.ഒരു സിനിമാഗ്രൂപ്പിലാണ് ഇതേപ്പറ്റി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Also Read:ചോറ് കൊതിച്ചിക്കു സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു ? ; മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ പോസ്റ്റ്

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. മാളികപ്പുറം ഒരു അജണ്ട മൂവിയാണെന്ന് കരുതുന്ന ആരും തന്നെ ജയ് ഗണേഷ് സിനിമ കാണാന്‍ വരേണ്ടതില്ലെന്നും ചിലര്‍ക്ക് സിനിമ ഇഷ്ടമായില്ലെന്ന് കരുതി പൊതുസ്ഥലത്ത് വന്ന് വെറുപ്പ് പ്രചരിപ്പിക്കരുതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അങ്ങനെ കരുതുന്നവര്‍ തിയ്യേറററില്‍ വന്ന് സിനിമകണ്ടാല്‍ എല്ലാവരെയും വര്‍ഗീയ വാദികളാക്കും. താന്‍ ഒരു കൂട്ടം ആളുകള്‍ ഇഷ്ടപ്പെടാത്ത രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സിനിമകള്‍ ചെയ്തതുകൊണ്ടാണ് ഇത്തരത്തില്‍ തന്നെപ്പറ്റി വിദ്വേഷം വളര്‍ത്തുന്നതെന്നും ഏപ്രില്‍ 11നാണ് ജയ്ഗണേഷ് റിലീസ് ചെയ്യുന്നതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

Advertisement