മാസം സമ്പാദിക്കുന്നത് 1.5 കോടി, കുടുംബത്തോടൊപ്പം താമസിക്കുന്നത് അത്യാഢംബര വസതിയില്‍, സൂര്യയുടെ ആസ്തി 186 കോടി രൂപ!

355

തമിഴകത്തെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ. വ്യത്യസ്തമാര്‍ന്ന അഭിനയശൈലികൊണ്ട് ഇന്ന് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സൂര്യയുടെ ജീവിതത്തിലെ ഏറ്റവും നല്ലൊരു പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കാരണം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു താരം.

Advertisements

തന്റെ 26 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ആദ്യമായാണ് സൂര്യ ദേശീയ പുരസ്‌കാരം നേടിയത്. സൂരറൈ പോട്ര് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഭിനയ ജീവിതം തുടങ്ങിയപ്പോള്‍ കേട്ട പല വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു താരത്തിന്റെ പിന്നീടുള്ള സിനിമയിലെ വളര്‍ച്ച.

സ്വന്തം അച്ഛന്‍ പോലും തന്റെ മകന് അഭിനയിക്കാന്‍ അറിയില്ലെന്ന് പല നിര്‍മാതാക്കളോടും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ടായിരുന്നു കഠിനപ്രയത്‌നത്തിലൂടെ താരത്തിന്റെ വളര്‍ച്ച. തമിഴ് സിനിമാലോകത്ത് തന്റെതായ സ്ഥാനം അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തു.

Also Read: ഭിക്ഷ യാചിച്ചും ആക്രിപെറുക്കി വിറ്റും ജീവിച്ചു, ഒടുവില്‍ 15ാം വയസ്സില്‍ കലാരംഗത്ത്, ഇന്നത്തെ ജീവിതം തന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ലാത്തതെന്ന് നസീര്‍ സംക്രാന്തി, അറിയണം കണ്ണീരില്‍ കുതിര്‍ന്ന നടന്റെ ആ പഴയ കാലം

ഒരു നല്ല നടന്‍ മാത്രമല്ല അദ്ദേഹം മറിച്ച് ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്. സഹായ ഹസ്തവുമായി സാധാരണക്കാരന്റെ പ്രശ്‌നങ്ങളിലേക്കും ജീവിതത്തിലേക്കും ഇറങ്ങി ചെന്ന സൂര്യയ്ക്ക് ഒരു നടനെന്നതിനേക്കാളേറെ, നല്ല മനുഷ്യന്‍ എന്ന നിലയില്‍ ആരാധകരുടെ സ്‌നേഹവും ആദരവും ലഭിക്കുന്നു.

സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഗായത്രി എന്ന പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് കരഞ്ഞ സൂര്യ ആരാധകരുടെ മനം നിറച്ചിരുന്നു.

അതേസമയം, അഗരം ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ വെച്ച് സൂര്യയുടെ പിതാവ് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. തന്റെ മകന്‍ നൂറ് കണക്കിന് സിനിമകളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാര്‍ഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകന്‍ എന്നായിരിക്കുമെന്നാണ് ശിവകുമാര്‍ പറഞ്ഞത്.

ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച് സൂര്യയുടെ ആസ്തി ഏകദേശം 186 കോടി രൂപയാണ്. സൂര്യയുടെ പ്രതിമാസ വരുമാനം ഏകദേശം 1.5 കോടി രൂപയാണ്. 20 കോടി മുതല്‍ 25 കോടി രൂപ വരെയാണ് താരം പ്രതിഫലമായി ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ബ്രാന്‍ഡ്പ്രമോഷന്‍, ടിവി പരസ്യങ്ങള്‍ എന്നിവയില്‍ നിന്നും സൂര്യ കോടികള്‍ സമ്പാദിക്കുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിനായി അദ്ദേഹം ഏകദേശം 2 കോടി രൂപയാണ് ഈടാക്കുന്നത്. താരത്തിന്റെ വാര്‍ഷിക വരുമാനം 30 കോടിയിലേറെയാണെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ പോഷ് ഏരിയയില്‍ സ്വന്തമാക്കിയ വിലകൂടിയ അത്യാഢംബര വസതിയിലാണ് ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയ, ദേവ് എന്നിവര്‍ക്കുമൊപ്പം സൂര്യ താമസിക്കുന്നത്.

Advertisement