ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ കിംഗ് ആയ സൂപ്പര്‍സ്റ്റാര്‍ ആയിന്നു സുരേഷ് ഗോപി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ താരം ഇടക്കാലത്ത് ചെറിയ ഇടവേള എടുത്തിരുന്നു. ആ മേഖലയിലും തന്റെ കഴിവ് തെളിച്ച് കൊടുത്തിരുന്നു അദ്ദേഹം.
പിന്നീട് 2020 ല്‍ കോവിഡിന് തൊട്ടു മുന്‍പ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അതു കഴിഞ്ഞ് വന്ന കാവലും ഗംഭിര വിജയം നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ പാപ്പനും തകര്‍പ്പന്‍ വിജയം നേടിയെടുക്കയാണ്.
വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അതേ സമയം തന്റെ സിനിമ കരിയറില്‍ ഒരുപാട് പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് സുരേഷ് ഗോപി. ആ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്.
”എന്റെ പൊലീസ് വേഷങ്ങള്‍ക്ക് പ്രേക്ഷകരില്‍ ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം, മേക്കപ്പ് ഒക്കെ കഴിഞ്ഞിട്ട് പൊലീസ് ഡ്രസ് ഇടാമെന്ന് പറയുമ്പോള്‍ തന്നെ എനിക്ക് വീറുകയറും എന്നതാണ്.അച്ഛന് എന്നെ ഒരു ഐപിഎസുകാരനായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്‍ വിഷമിക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്, അച്ഛന് ഒരു പൊലീസ് അല്ലാലോ ഒരു പിടി പൊലീസുകാരെയല്ലേ ഞാന്‍ തന്നതെന്ന്.” സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രങ്ങളുമായി ബന്ധപ്പെട്ട ഒരു കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. 2000 എന്നത് മലയാള സിനിമയില്‍ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ പിറന്ന വര്‍ഷമായിരുന്നു. 2000 ജനിവരി 26ന് മോഹന്‍ലാല്‍ ചിത്രം നരസിംഹം പുറത്തിറങ്ങി.
അതുവരെ മലയാള സിനിമയില്‍ സംഭവിച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തുടിച്ച് ചിത്രമായിരുന്നു ഇത്. ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ അതേ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം തെങ്കാശിപ്പട്ടണം നരസിംഹത്തിന്റെ ഇന്‍ഡസ്സ്ട്രി ഹിറ്റ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു.
ലാലേട്ടന്റെ നരസിംഹത്തെക്കാള്‍ വമ്പന്‍ വിജയമായിരുന്നു തെങ്കാശിപ്പട്ടണം നേടിയിരുന്നത്. അത്രത്തോളം സിനിമ ഹിറ്റായിരുന്നു. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിച്ച ചിത്രം കൂടിയായിരുന്നു തെങ്കാശിപ്പട്ടണം.. നരരസിംഹം 175 ദിവസമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ 200 ദിവസങ്ങള്‍ തെങ്കാശിപ്പട്ടണം പൂര്‍ത്തീകരിച്ചു.
എന്നാല്‍ ഇക്കാര്യം അത്രത്തോളം ശ്രദ്ധ നേടിയിരുന്നില്ലെന്നും അങ്ങനെ ഒരു ചരിത്രം കൂടി സുരേഷ് ഗോപിക്ക് ഉണ്ട് എന്നും ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ആരാധകര്‍ക്ക് പുതിയൊരു അറിവ് കൂടിയായിരുന്നു ഇത്.