സ്വന്തം അച്ഛനെ കൊണ്ട് എന്നോട് മാപ്പ് പറയിപ്പിച്ച ആളാണ് മഞ്ജു വാരിയര്‍, മാപ്പ് പറയാതെ എങ്ങോട്ടും വരില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ അദ്ദേഹം എന്നെ കാണാന്‍ വന്നു; വെളിപ്പെടുത്തി സുരേഷ് ഗോപി

7113

സുരേഷ് ഗോപി എന്ന നടൻ മലയാളികൾക്ക് അഭിമാനം തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം, അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുവാൻ ഒരുങ്ങുകയാണ്, ഇപ്പോഴിതാ അമൃത ടിവിയിൽ ജനായകൻ എന്ന പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം തന്റെ പ്രിയപെട്ടവരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു.

Advertisements

ആ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ കൂടിയായ ഷാജി കൈലാസും ആനിയും എത്തിയിരുന്നു. അവരുടെ പ്രണയത്തിന്റെ ദൂതൻ സുരേഷ് ഏട്ടൻ ആയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് മൂവരും ഒരുപോലെ പറഞ്ഞത്. തങ്ങളുടെ ദൂതൻ രഞ്ജി പണിക്കർ ആയിരുന്നു എന്നാണ് ഷാജിയും ആനിയും പറയുന്നത്.

Also read; ഐ.എൻ.എസ് വിക്രാന്ത് കൊണ്ടുവരാൻ ബ്രിട്ടനിൽ പോയ കൃഷ്ണൻ നായർ, അതാണ് മലയാള സിനിമാ ലോകം കണ്ട അത്ഭുതം; ജയനെ കുറിച്ച് എൻഎസ് മാധവൻ

ഇവരുടെ വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഈ കാര്യം ഞാൻ അറിഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു. എന്നാൽ സിനിമയിലെ പല ജോഡികളെയും പേരിൽ താൻ അനാവശ്യമായി പഴികൾ കേട്ടിട്ടുണ്ട് എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. അതിൽ ആദ്യത്തേത് ജയറാമും പാർവതിയുമാണ്. അവരുടെ കാര്യത്തിൽ ഞാൻ പാർവതിയുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ ഒരുപാട് കേട്ടിരുന്നു.

അതുപോലെ എന്നെ വിഷമിപ്പിച്ച മറ്റൊരു സംഭവം എന്നത് ‘പത്രം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, ദിലീപ് മഞ്ജു ഇഷ്ടത്തിന് ഞാനാണ് കാരണക്കാരൻ എന്ന് തെറ്റിദ്ദരിച്ചാണ് അന്ന് അദ്ദേഹം അങ്ങനെ ഒക്കെ പറഞ്ഞത്. അദ്ദേഹം എന്നെ അത്രയും വഴക്ക് പറഞ്ഞു.

ഞാൻ ഒരുപാട് വിഷമിക്കുകയും, അതിനെ തുടർന്ന് എന്റെ ബിപി ലെവൽ ഒരുപാട് താഴുകയും ലൊക്കേഷനിൽ വെച്ച് ഞാൻ കുഴഞ്ഞ് വീഴുക ആയിരുന്നു എന്നും സുരേഷ് ഗോപി ഓർത്തെടുത്തു. അങ്ങനെ ഹോട്ടൽ മുറിയിൽ എത്തിച്ച എന്നെ ഡോക്ടർ എത്തി പരിശോധിക്കുക ആയിരുന്നു.

Also read; മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാൽ എന്ത് തന്നെയായാലും വേണ്ടെന്ന് തന്നെ വെക്കും, മകന്റെ കല്യാണം വരെ തീരുമാനിച്ചത് അങ്ങനെ; സിദ്ധിഖ് പറയുന്നു

അന്നായിരുന്നു സമ്മർ ഇൻ ബതിലഹേം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ആ പരിപാടിക്ക് ഞാൻ വരണമെന്ന് ഉണ്ടെങ്കിൽ അച്ഛൻ സുരേഷ് ഏട്ടനെ കണ്ട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിക്കുകയും, അങ്ങനെ കാറിൽ അവർ ഹോട്ടലിൽ എത്തി മഞ്ജു താഴെ കാറിൽ ഇരിന്നു, മാധവൻ സാർ എന്നെ കാണാൻ മുറിയിൽ എത്തിയിരുന്നു എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.

Advertisement