ഒരുപക്ഷേ എന്റെ മകളാണ് ആ ഗര്‍ഭിണിയുടെ സ്ഥാനത്തെങ്കില്‍ ആ വയറില്‍ ഉമ്മ വെച്ചേനെ, പാട്ടുപാടിക്കൊടുത്തേനെ!, സുരേഷ് ഗോപി പറയുന്നു

84

മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. ഒത്തിരി നല്ലസിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിച്ച എല്ലാ തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപിയുട മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പന്റെ പ്രൊമോഷനായി ഇരുവരും ഒന്നിച്ചാണ് പലയിടത്തും എത്തിയിരുന്നത്. ഇപ്പോഴിതാ പാപ്പന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനെത്തിയപ്പോള്‍ അദ്ദേഹം തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞ വാക്കുകയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

ഒരു നല്ല നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് സുരേഷ് ഗോപി. മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തന്നെക്കൊണ്ട് കഴിയും പോലെ സഹായിക്കുന്ന അദ്ദേഹത്തെ പലരും ദൈവതുല്യനായാണ് കാണുന്നത്. മറ്റുള്ളവരെ സഹായിക്കുന്നത് മറ്റൊന്നിനും വേണ്ടിയല്ലെന്നും അവര്‍ക്ക് തന്നാല് ആവുന്ന കാര്യങ്ങള് ചെയ്തു കൊടുക്കാന്‍ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നുംസുരേഷ് ഗോപി പറയുന്നു.

ഗര്‍ഭിണികളെയോ കുഞങ്ങളെയോ ഒക്കെ കണ്ടാല്‍ എനിക്ക് സ്‌നേഹം തോന്നും. ചില്ലപ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും, അത് മറ്റൊരു രീതിയില്‍ കാണരുത് അവരെല്ലാം എന്റെ മക്കളാണ്, ചിലര്‍ ഇത് വളച്ചൊടിക്കും എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read: നിങ്ങൾ ലെസ്ബിയൻ ആണോ, ഒന്നിച്ചാണോ താമസം: രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും പറഞ്ഞ മറുപടി കേട്ടോ

അടുത്തിടെ ഒരു ഗര്‍ഭിണിയായ യുവതിയെ വയറ്റില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നു ഫോട്ടോ പ്രചരിച്ചിരുന്നു, ആ യുവതി തന്നോട് കുഞ്ഞിനെ അനുഗ്രഹിക്കണമെന്ന് പറഞ്ഞതിനാലാണ് വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതെന്നും എന്നാല്‍ ആ ഫോട്ടോ മോശമായ രീതിയിലാണ് പലരും കണ്ടതെന്നും താരം പറയുന്നു.

തന്നോട് യുവതി കുഞ്ഞിനെ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചുവെന്നും ഒരുപക്ഷെ ആ സ്ഥാനത്ത് എന്റെ മകളാണ് വന്ന് അങ്ങനെ നില്ക്കുന്നത് എങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെക്കുമെന്നും ആ വയറ്റില്‍ തടവുമെന്നും നല്ല പാട്ടുപാടിക്കൊടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളില്‍ കിടക്കുമ്പോള്‍ താന്‍ ഒരുപാട് പാട്ടുപാടി കൊടുത്തിട്ടുണ്ട്. നല്ല സംഗീതം കേള്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കളില്‍ ഗോകുല്‍ അങ്ങനെ പാടുമോ എന്നറിയില്ലെന്നും താന്‍ വളരെ വൈകി ജനിച്ച പാട്ടുകാരാണ്, ഗോകുലും അതുപോലെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement