ആ ഷോട്ടിന് ശേഷം നൈല അടുത്ത് വന്ന് ചോദിച്ചു ‘ആര്‍ യു ഓകെ’, പോടി പുല്ലെ എന്നായിരുന്നു തന്റെ മറുപടിയെന്ന് സുരേഷ് ഗോപി

921

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ നടന്‍ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം പാപ്പന്‍ കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് .

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പടത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisements

അച്ഛനും മകനും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം കൂടിയാണ് പാപ്പന്‍. ഏറെക്കാലത്തിന് ശേഷം പാപ്പനിലൂടെയാണ് സുരേഷ് ഗോപി റൊമാന്റിക് സീനുകളിലെത്തുന്നതും. മലയാളികളുടെ പ്രിയങ്കരിയായ നൈല ഉഷയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത്.

Also Read: അന്ന് മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തി തിരിച്ചുവന്നതാണ്, വിശ്വാസ ജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് രഞ്ജിനിമാര്‍

പാപ്പനില്‍ തങ്ങളുടെ റൊമാന്റിക് സീനുകള്‍ ചിത്രീകരിക്കുമ്പോഴുണ്ടായ രസകരമായ നിമിഷങ്ങള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് സുരേഷ് ഗോപിയും നൈല ഉഷയും. കെട്ടിപ്പിടിക്കലും എടുത്തു പൊക്കലുമൊക്കെയാണെന്ന് തന്റെ റൊമാന്‍സ് എന്നൊക്കെയാണ് സുരേഷ് ഗോപി പറഞ്ഞിരുന്നതെന്നും എന്നാല്‍ അതൊക്കെ ചുമ്മാ പറഞ്ഞതാണെന്നും തമാശ രൂപേണെ നൈല പറയുന്നു.

അങ്ങനെ എടുത്ത് പൊക്കാനൊന്നും പറ്റില്ലെന്നും അദ്ദേഹത്തിന് നടുവേദനയാണെന്നും നൈല ഉഷ പറഞ്ഞു. നൈലയുടെ വാക്കുകള്‍ കേട്ട് ചിരിച്ച സുരേഷ് ഗോപി ഞാന്‍ വേണമെങ്കില്‍ ഇപ്പോള്‍ കാണിക്കട്ടെ എന്ന് ചോദിച്ചു. ചിത്രത്തില്‍ സുരേഷേട്ടന്‍ പടിയിറങ്ങി വന്ന് എന്നെ എടുത്ത് കൊണ്ട് പോവുന്ന രംഗമുണ്ടെന്നും സുരേഷേട്ടന്‍ വന്ന് അങ്ങ് എടുത്തപ്പോള്‍ ഞാനിങ്ങനെ പറന്നു പോയി എന്നും നൈല കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ ആ ഷോട്ടില്‍ എടുത്തത് ശരിക്കും എന്റെ മുഖത്ത് വന്ന ചിരി തന്നെയാണെന്നും നൈല പറഞ്ഞു. ഇങ്ങനെ റൊമാന്‍സ് ചെയ്യുന്നത് ഇതാദ്യമായാണെന്നും പൊറിഞ്ചു മറിയം ജോസില്‍ റൊമാന്‍സ് ഉണ്ടെങ്കിലും അങ്ങനെ റെമാന്റിക് ആയി അഭിനയിക്കേണ്ടി വന്നിരുന്നില്ലെന്നും നൈല പറയുന്നു.

നൈലയുടെ വാക്കുകള്‍ക്ക് രസകരമായി സുരേഷ് ഗോപി മറുപടി നല്‍കി. എടുത്തുപൊക്കുന്ന ആ ഷോട്ട് കഴിഞ്ഞ് ജോഷിയേട്ടന്‍ കട്ട് പറഞ്ഞതും നൈല എന്റെയടുത്തുവന്നു. എന്നിട്ട് ആര്‍ യു ഓകെ വിത്ത് യുവര്‍ ബാക്ക് എന്ന് ചോദിച്ചുവെന്നും പോടി പുല്ലേ എന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു.

Advertisement